Connect with us

india

ബംഗാളിൽ വർഗീയ കലാപം സൃഷ്ടിക്കാൻ ബി.ജെ.പി ശ്രമിക്കുന്നു: മമത ബാനർജി

പശ്ചിമ ബംഗാളിലെ പ്രതിപക്ഷ പാർട്ടികളായ ‘റാമും ബാമും’ (ബി.ജെ.പിയും ഇടതുപക്ഷവും) സംസ്ഥാനത്ത് കലാപം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് മമത വിമർശിച്ചു.

Published

on

പശ്ചിമ ബംഗാളിൽ ബി.ജെ.പിയും ആർ.എസ്.എസും കലാപം സൃഷ്ടിക്കാൻ ശ്രമിക്കുന്നുവെന്ന് വിമർശിച്ച് മുഖ്യമന്ത്രി മമത ബാനർജി. കൊൽക്കത്തയിലെ റെഡ് റോഡിൽ വാർഷിക ഈദ്-ഉൽ-ഫിത്തർ പ്രാർത്ഥനയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മമത. പശ്ചിമ ബംഗാളിലെ പ്രതിപക്ഷ പാർട്ടികളായ ‘റാമും ബാമും’ (ബി.ജെ.പിയും ഇടതുപക്ഷവും) സംസ്ഥാനത്ത് കലാപം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് മമത വിമർശിച്ചു.

വർഗീയ കലാപങ്ങൾക്ക് ആക്കം കൂട്ടാൻ ലക്ഷ്യമിട്ടുള്ള പ്രകോപനങ്ങളിൽ വീഴരുതെന്ന് മുഖ്യമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു. ഒപ്പം തന്റെ സർക്കാർ സംസ്ഥാനത്ത് സമാധാനം ഉറപ്പാക്കുമെന്നും പറഞ്ഞു.

‘കലാപത്തിന് ആക്കം കൂട്ടാൻ പ്രകോപനങ്ങൾ നടക്കുന്നുണ്ട്. പക്ഷേ ദയവായി ഈ കെണികളിൽ വീഴരുത്. പശ്ചിമ ബംഗാൾ സർക്കാർ ന്യൂനപക്ഷങ്ങൾക്കൊപ്പമാണ് നിൽക്കുന്നത്. സംസ്ഥാനത്ത് സംഘർഷം സൃഷ്ടിക്കാൻ ആർക്കും കഴിയില്ല,’മമത ബാനർജി പറഞ്ഞു.

രാജ്യത്ത് ന്യൂനപക്ഷണങ്ങൾക്കെതിരെ നടക്കുന്ന ആക്രമണങ്ങളെ ചൂണ്ടിക്കാണിച്ചുകൊണ്ട് മമത ബാനർജി ബി.ജെ.പിയെ രൂക്ഷമായി വിമർശിച്ചു. ജനങ്ങളെ ഭിന്നിപ്പിക്കാൻ ബി.ജെ.പി ‘ജുംല രാഷ്ട്രീയത്തിൽ’ ഏർപ്പെടുന്നുവെന്ന് ആരോപിച്ചു.

അതേസമയം കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ ചെറുക്കുന്നതിൽ പാർട്ടി വിജയിച്ചുവെന്നും പാർട്ടിയിലെ ഐക്യമാണത്തിന് കാരണമെന്നും ടി.എം.സി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി പറഞ്ഞു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഞങ്ങൾ ഒരുമിച്ച് ബി.ജെ.പിയുടെ മുന്നേറ്റത്തെ ചെറുത്തു. ബി.ജെ.പി ഹിന്ദുക്കൾ അപകടത്തിലാണെന്ന് പറയുന്നു. വർഗീയ രാഷ്ട്രീയത്തിന്റെ കണ്ണട മാറ്റാൻ ഞാൻ അവരോട് ആവശ്യപ്പെടുകയാണ്. സത്യം പറഞ്ഞാൽ, അവരുടെ രാഷ്ട്രീയം കാരണം രാജ്യം മുഴുവൻ അപകടത്തിലാണ്. പശ്ചിമ ബംഗാളിൽ ഭിന്നത സൃഷ്ടിക്കാൻ അവർ ശ്രമിച്ചാൽ, ഞങ്ങൾ അതിനെ ചെറുക്കും,’ അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് ഭിന്നത വിതയ്ക്കുന്നതിനും വർഗീയ രാഷ്ട്രീയം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങൾക്കെതിരെ തൃണമൂൽ കോൺഗ്രസ് തുടർന്നും പോരാടുമെന്ന് ഇരു നേതാക്കളും പറഞ്ഞു.

നിലവിൽ പശ്ചിമ ബംഗാളിലെ മാൾഡയിലെ മോട്ടബാരിയിൽ വർഗീയ സംഘർഷം തുടർന്നുകൊണ്ടിരിക്കുകയാണ്. തീവയ്പ്പ്, പൊതുസ്വത്ത് നശിപ്പിക്കൽ, ആക്രമണങ്ങൾ എന്നിവയെ തുടർന്ന് ജില്ലാ ഭരണകൂടം ഇന്റർനെറ്റ് സേവനങ്ങൾ താത്കാലികമായി നിർത്തിവയ്ക്കുകയും ക്രമസമാധാനം പുനഃസ്ഥാപിക്കാൻ നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്.

ബംഗാളിലെ മാൾഡയിലെ പ്രാദേശിക പള്ളിയുടെ സമീപത്ത് കൂടി നടന്ന രാമനവമിക്കുള്ള ഒരുക്ക റാലിക്കിടെ ചിലർ പള്ളിക്ക് നേരെ പടക്കം എറിഞ്ഞതോടെയാണ് സംഘർഷം ആരംഭിച്ചത്. സംഭവം വർഗീയ സംഘർഷമായി പരിണമിക്കുകയും ഇത് റോഡ് ഉപരോധങ്ങൾക്കും നിയമപാലകരുമായുള്ള ഏറ്റുമുട്ടലുകൾക്കും കാരണമായി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

‘ഭൂമിയും വേണ്ട, ജോലിയും വേണ്ട’; ഹരിയാന സര്‍ക്കാറിന്റെ ഓഫറില്‍ വിനേഷ് ഫോഗട്ട് താരുമാനമറിയിച്ചു

സര്‍ക്കാരിന്റെ കായിക നയപ്രകാരം നല്‍കിയ ഒഫറുകള്‍ രണ്ടാഴ്ചക്ക് ശേഷമാണ താരം സ്വീകരിച്ചത്

Published

on

പ്രശസ്ത ഗുസ്തി താരവും ഹരിയാന എംഎല്‍എയുമായ വിനേഷ് ഫോഗട്ടിന് ഹരിയാന സര്‍ക്കാര്‍ നല്‍കിയ മൂന്ന് ഓഫറുകളില്‍ ഒന്ന് സ്വീകരിച്ച് താരം. ഗുസ്തി താരമായ ഫോഗട്ടിന് സര്‍ക്കാരിന്റെ കായിക നയപ്രകാരം നല്‍കിയ ഒഫറുകള്‍ രണ്ടാഴ്ചക്ക് ശേഷമാണ താരം സ്വീകരിച്ചത്.

മാര്‍ച്ച് 25 ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ് ജുലാനയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ കൂടിയായ താരത്തിന് ഹരിയാന സര്‍ക്കാര്‍, 4 കോടി രൂപ ക്യാഷ് പ്രൈസ്, ഗ്രൂപ്പ് എ ജോലി, അല്ലെങ്കില്‍ ഭൂമി അനുവദിക്കാം എന്നീ ഓഫറുകള്‍ മുന്നില്‍ വെച്ചത്. രണ്ടാഴ്ചക്ക് ശേഷമാണ് നാല് കോടി രൂപ ക്യാഷ് പ്രൈസ് എന്ന ഓഫര്‍ തിരഞ്ഞെടുക്കുന്നതായി താരം സര്‍ക്കാരിനെ അറിയിച്ചത്.

‘വിനേഷ് ഫോഗട്ട് ഇപ്പോള്‍ എംഎല്‍എ ആയതിനാല്‍, അവര്‍ക്ക് ഏതൊക്കെ ആനുകൂല്യങ്ങളാണ് ലഭിക്കാന്‍ ആഗ്രഹിക്കുന്നതെന്ന് ചോദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചുവെന്ന് മാര്‍ച്ച് 25 ന് നടന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിന് ശേഷം ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനി പറഞ്ഞിരുന്നു.

2024-ല്‍ പാരീസ് ഒളിമ്പിക്സില്‍ ചരിത്രംകുറിച്ചുകൊണ്ട് വിനേഷ് ഫൈനല്‍ പ്രവേശനം നേടിയിരുന്നു. നൂറുഗ്രാം ഭാരക്കൂടുതലിനെ തുടര്‍ന്ന് അയോഗ്യയാക്കപ്പെട്ടതിന് പിന്നാലെ വിനേഷ് ഗുസ്തിയില്‍ നിന്ന് വിരമിച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.

Continue Reading

india

തഹാവൂര്‍ റാണയെ ഇന്ത്യയിലെത്തിച്ചു; അറസ്റ്റ് ഉടൻ

Published

on

ന്യൂ ഡൽഹി: മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂര്‍ റാണയെ അമേരിക്കയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു. പ്രത്യേക വിമാനത്തിലാണ് റാണയെ ഇന്ത്യയിൽ എത്തിച്ചത്. പാലം വ്യോമസേനാ വിമാനത്താവളത്തിലാണ് റാണയെ ഇറക്കിയത്. എന്‍ഐഎ ഉടൻ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യും.

ഡൽഹി പോലീസ് ‘സ്വാറ്റ് ‘ സംഘമാണ് റാണക്ക് സുരക്ഷ ഒരുക്കിയത്. തിഹാർ ജയിലിലും എൻഐഎ ആസ്ഥാനത്തും കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. പതിനഞ്ച് വർഷം തടവിലിട്ടതിന് ശേഷമാണ് റാണയെ അമേരിക്ക ഇന്ത്യയ്ക്ക് കൈമാറുന്നത്.

Continue Reading

india

പള്ളികള്‍ നിര്‍മിക്കാന്‍ സര്‍ബത്ത് ജിഹാദ് നടത്തുന്നു; മുസ്‌ലിംകള്‍ക്കെതിരെ വിദ്വേഷ പരാമര്‍ശവുമായി ബാബ രാംദേവ്

പതഞ്ജലിയുടെ റോസ് സര്‍ബത്തിന്റെ പ്രചാരണത്തിനിടെയായിരുന്നു ബാബ രാംദേവ് വിവാദ പ്രസ്താവന നടത്തിയത്.

Published

on

പള്ളികള്‍ നിര്‍മിക്കാന്‍ സര്‍ബത്ത് ജിഹാദ് നടത്തുന്നുവെന്ന വിദ്വേഷ പരാമര്‍ശവുമായി ബാബ രാംദേവ്. മുസ്‌ലിംകള്‍ക്കെതിരെയാണ് ബാബ രാംദേവ് വിദ്വേഷ പരാമര്‍ശം നടത്തിയത്. സര്‍ബത്ത് വിറ്റ് ആ പണമുപയോഗിച്ച് പള്ളികള്‍ നിര്‍മിക്കുകയാണ് ചെയ്യുന്നതെന്നായിരുന്നു ബാബ രാംദേവിന്റെ ആരോപണം. പതഞ്ജലിയുടെ റോസ് സര്‍ബത്തിന്റെ പ്രചാരണത്തിനിടെയായിരുന്നു ബാബ രാംദേവ് വിവാദ പ്രസ്താവന നടത്തിയത്.

അതേസമയം വിവാദ വിഡിയോ പതഞ്ജലി പ്രൊഡക്ട്‌സ് എന്ന ഫേസ്ബുക്ക് പേജിലൂടെ പങ്കുവെക്കുകയു ചെയ്തു. നിങ്ങളേയും കുടുംബത്തേയും സര്‍ബത്ത് ജിഹാദിന്റെ ഭാഗമായി വില്‍ക്കുന്ന വിഷ ഉല്‍പന്നങ്ങളില്‍ നിന്നും സംരക്ഷിക്കു. പതഞ്ജലിയുടെ സര്‍ബത്തും ജ്യൂസും മാത്രം ഉപയോഗിക്കുവെന്നാണ് വിഡിയോയില്‍ പരാമര്‍ശിക്കുന്നത്.

വേനല്‍ക്കാലത്ത് ജനങ്ങളുകളുടെ ദാഹം മുതലെടുത്ത് പലരും വിഷം വില്‍ക്കുന്നുവെന്നും രാംദേവ് വിഡിയോയില്‍ പറയുന്നുണ്ട്. ഒരു കമ്പനിയുടെ പേര് പരാമര്‍ശിച്ചുകൊണ്ട് അവരുടെ ഉല്‍പന്നങ്ങള്‍ വാങ്ങുന്നതിലൂടെ മദ്രസകള്‍ക്കും പള്ളികള്‍ക്കും പണം നല്‍കുന്നതിന് തുല്യമാണെന്നും രാംദേവ് വിവാദ പരാമര്‍ശം നടത്തുന്നുണ്ട്.

Continue Reading

Trending