X

ഗുജറാത്തില്‍ കോണ്‍ഗ്രസിന് വോട്ടുകൂടുമെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്താവാല

ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കനത്ത പോരാട്ടം നടത്തിയെന്ന് സമ്മതിച്ച് കേന്ദ്ര സാമൂഹിക ക്ഷേമ സഹമന്ത്രി രാംദാസ് അത്താവാല. ഇത് കോണ്‍ഗ്രസിന്റെ വോട്ട് ശതമാനത്തില്‍ വര്‍ധനവിനിടയാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം ബി.ജെ.പി അധികാരം നിലനിര്‍ത്തുമെന്നും അത്താവാല ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. പട്ടേല്‍ വിഭാഗങ്ങളുടെ പിന്തുണയാണ് കോണ്‍ഗ്രസിന് തുണയായത്. പാട്ടീദാര്‍ അമാനത്ത് ആന്ദോളന്‍ സമിതിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ കോണ്‍ഗ്രസിന്റെ വോട്ട് വര്‍ധിക്കാനിടയാക്കും. ഹര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസുമായി കൂട്ടുകൂടിയതെന്തിനെന്ന് മനസിലാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് പ്രതിപക്ഷത്തിരിക്കുന്ന പാര്‍ട്ടിയാണ്. സംവരണ വിഷയത്തില്‍ ഹര്‍ദിക് തന്നെ സമീപിച്ചിരുന്നെങ്കില്‍ മോദിയുമായി സംസാരിച്ച് ഞാന്‍ പരിഹാരമുണ്ടാക്കുമായിരുന്നു. ജാതിയുടെ പേരില്‍ രാജ്യത്തെ വിഭജിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും അത്താവാല ആരോപിച്ചു.

chandrika: