ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാമക്ഷേത്രം പ്രചാരണായുധമാക്കാന്‍ ബി.ജെ.പി. പരമാവധി ആളുകളിലേക്ക് പ്രചാരണം എത്തിക്കാന്‍ നേതാക്കള്‍ക്ക് നരേന്ദ്ര മോദി നിര്‍ദേശം നല്‍കി. ജനിവരി 30 ന് അയോധ്യയില്‍ പ്രധാനമന്ത്രി മഹാറാലി നടത്തും.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാമക്ഷേത്രം സജീവ ചര്‍ച്ചയാക്കി ഹൈന്ദവ വോട്ടുകളുടെ ഏകീകരണമാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. അടുത്ത മാസം 22 ലെ പ്രതിഷ്ഠ ദിനത്തിന് അടക്കം പരമാവധി പ്രചാരണം നല്‍കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലത്തെ ബി.ജെ.പി നേത്യയോഗത്തില്‍ നിര്‍ദേശം നല്‍കി. സമൂഹ മാധ്യമങ്ങളില്‍ പരമാവധി പ്രചാരണം നടത്തും. പ്രതിഷ്ഠ ദിനം ലൈവായി സമൂഹ മാധ്യമങ്ങളില്‍ കാണിക്കും.
അടുത്ത മാസം 15 മുതല്‍ നടക്കുന്ന പ്രചാരണ റാലികളില്‍ മോദി പങ്കെടുക്കും. ഡിസംബര്‍ 30ന് നരേന്ദ്ര മോദിയുടെ വന്‍ റോഡ് ഷോയും പൊതു റാലിയുമാണ് അയോധ്യയില്‍ നിശ്ചയിച്ചിരിക്കുന്നത്. കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും ഇടത് പാര്‍ട്ടികളും സ്വീകരിച്ച നിലപാടുകള്‍ ലഘുലേഖയിലൂടെ ബി.ജെ.പി തുറന്ന് കാട്ടും. പോഷക സംഘടനകള്‍ അടക്കം യോഗങ്ങള്‍ സംഘടിപ്പിക്കും. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഹിന്ദി ഹൃദയ ഭൂമിയില്‍ വന്‍ വിജയമാണ് ബി.ജെ.പി പ്രതീക്ഷിക്കുന്നത്.
പി എം വിശ്വകര്‍മ്മ യോജനയടക്കം എടുത്തു കാട്ടി നടത്തുന്ന പ്രചാരണത്തിലൂടെ സാധാരണക്കാരുടെ വോട്ട് സമാഹരിക്കാന്‍ കഴിയുമെന്നാണ് ബിജെപി വിലയിരുത്തല്‍.