പ്രധാനമന്ത്രിയുടെ ദീര്‍ഘായുസിനായി രാജ്യം മുഴുവന്‍ പ്രത്യേക പൂജ നടത്താന്‍ ബിജെപി. മഹാമൃത്യുഞ്ജയ മന്ത്ര ജപം നടത്തനാണ് ഉദ്ദേശം.ദേശീയ നേതാക്കള്‍ പൂജയില്‍ പങ്കെടുക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. മധ്യപ്രദേശില്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ഭോപ്പാല്‍ ക്ഷേത്രത്തില്‍ പൂജ നടത്തും. ഡല്‍ഹിയിലെ വിവിധ ക്ഷേത്രങ്ങളിലും പൂജ നടത്താന്‍ ആലോചിക്കുന്നുണ്ട്.
ശക്തമായ കര്‍ഷക പ്രതിഷേധത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി പഞ്ചാബിലെ റാലി ഇന്നലെ ഉപേക്ഷിച്ചിരുന്നു.ഇരുപത് മിനിറ്റിനട്ടാണ് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കര്‍ഷകരുടെ പ്രതിഷേധത്തെതുടര്‍ന്ന് ഫ്ളൈ ഓവറില്‍ കുടുങ്ങിയത്. സംഭവത്തില്‍ കനത്ത സുരക്ഷാ വീഴ്ച നടന്നതായി കുറ്റപ്പെടുത്തിയ കേന്ദ്ര അഭ്യന്തര വകുപ്പ് പഞ്ചാബ് സര്‍ക്കാറില്‍ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദര്‍ശനത്തില്‍ സുരക്ഷാ വീഴ്ച സംഭവിച്ചതില്‍ നിരവധി ആശങ്കകള്‍ രാഷ്ട്രപതിയും കേന്ദ്രമന്ത്രിമാരും അടക്കം ഉന്നയിച്ചിരുന്നു.