ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന കര്‍ണാടകത്തില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കമുണ്ടാകുമെന്ന് ബി.ജെ.പി ആഭ്യന്തര സര്‍വേ റിപ്പോര്‍ട്ട്.
224 അംഗ സഭയില്‍ 100 സീറ്റില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കമുണ്ടാകുമെന്നാണ് സര്‍വേ അഭിപ്രായപ്പെടുന്നത്.
ലിംഗായത്തുകളെ പ്രത്യേക മതമായി അംഗീകരിക്കാനുള്ള മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ തീരുമാനമാണ് കോണ്‍ഗ്രസിന് ഇത്രയധികം ജനസ്വീകാര്യതക്കു കാരണമായി ബി.ജെ.പി വിലയിരുത്തലെന്ന് ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്തു.
ആരോപണവിധേയനായ ബി.എസ് യെദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയത് വോട്ടര്‍മാരെ അകറ്റാനിടയാക്കുമെന്ന് കണ്ടെത്തലുണ്ട്. മോദി ബ്രാന്റ് പുറത്തിറക്കി ഹിന്ദുത്വ വോട്ടുകള്‍ ഏകീകരിക്കാനാണ് പാര്‍ട്ടി പദ്ധതി തയാറാക്കിയിരിക്കുന്നത്.
മോദിയെ പങ്കെടുപ്പിച്ച് കൂടുതല്‍ റാലി നടത്തി ജനങ്ങളെ അടുപ്പിക്കുന്നതിനുള്ള നീക്കങ്ങളും ബി.ജെ.പി ശ്രമിക്കുന്നുണ്ട്.