X
    Categories: indiaNews

ഉത്തരാഖണ്ഡില്‍ ബി.ജെ.പിയ്ക്ക് തിരിച്ചടി;ഗതാഗത മന്ത്രിയും മകനും കോണ്‍ഗ്രസില്‍

ഉത്തരാഖണ്ഡില്‍ ബി.ജെ.പിയ്ക്ക് അപ്രതീക്ഷിത തിരിച്ചടി.ഗതാഗത മന്ത്രി യശ്പാല്‍ ആര്യയും മകനും എം.എല്‍.എയുമായ സഞ്ജീവ് ആര്യയും കോണ്‍ഗ്രസില്‍ ചേര്‍ന്നു. മുതിര്‍ന്ന നേതാവ് ഹരീഷ് റാവത്ത്, രണ്‍ദീപ് സുര്‍ജേവാല, കെ.സി. വേണുഗോപാല്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഇരുവരുടേയും പാര്‍ട്ടി പ്രവേശനം. ഇരുവരും പിന്നീട് രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ചു.

യശ്പാല്‍ മന്ത്രിസ്ഥാനം രാജിവെച്ചിട്ടുണ്ടെന്ന് സുര്‍ജേവാല വ്യക്തമാക്കി. 2017 ലാണ് ഇരുവരും കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയത്.1989ലാണ് യശ്പാല്‍ ആദ്യമായി എം.എല്‍.എയായത്. ഉത്തരാഖണ്ഡ് നിയമസഭയുടെ സ്പീക്കറായും യശ്പാല്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അതീവ രഹസ്യമായിട്ടായിരുന്നു ഇരുവരേയും പാര്‍ട്ടിയിലേക്ക് തിരിച്ചെത്തിക്കാന്‍ കോണ്‍ഗ്രസ് നീക്കം നടത്തിയത്. അടുത്ത വര്‍ഷം ഉത്തരാഖണ്ഡില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.

 

Test User: