മുംബൈ: പ്രവാചകനെതിരായ പരാമര്‍ശത്തില്‍ ബി.ജെ.പി രാജ്യാന്തര തലത്തില്‍ ഇന്ത്യയെ നാണം കെടുത്തിയെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ഗള്‍ഫ് രാജ്യങ്ങള്‍ ഇന്ത്യക്കെതിരെ രംഗത്തെത്തി. ഇന്ത്യ മാപ്പ് പറയണമെന്നാണ് ആവശ്യപ്പെടുന്നത്. ഈ രാജ്യം എന്തു തെറ്റാണ് ചെയ്തത്. ബി.ജെ.പിയും അതിന്റെ വക്താക്കളുമാണ് കുറ്റം ചെയ്തത്. ഇത്തരം വാക്കുകള്‍ കൊണ്ട് തകര്‍ന്നത് ബി.ജെ.പിയുടെ പ്രതിച്ഛായയല്ല, മറിച്ച് എന്റെ രാജ്യത്തിന്റെ പ്രതിച്ഛായയാണ്. വിലക്കയറ്റം രൂക്ഷമായിട്ടും ഏതു പള്ളിക്കടിയിലാണു ശിവലിംഗമുള്ളതെന്നു തിരയുകയാണ് ബി.ജെ.പി നേതാക്കള്‍ അദ്ദേഹം പറഞ്ഞു.
- 3 years ago
Chandrika Web