വര്‍ഗീയ കലാപത്തില്‍ നിന്ന് നേട്ടമുണ്ടാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന രൂക്ഷവിമര്‍ശനവുമായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. ബി.ജെ.പിക്കാരാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന എല്ലാ വര്‍ഗീയ കലാപത്തിലെയും പ്രതികള്‍. കലാപങ്ങളില്‍ നിന്ന് നേട്ടമുണ്ടാക്കാനാണ് അവരുടെ ശ്രമമെന്നും വിമര്‍ശിച്ചു.
തെരഞ്ഞെടുപ്പ് സമയത്ത് ബി.ജെ.പി ഹിന്ദുത്വ എന്ന അജണ്ട മുന്നോട്ട് വെച്ച് ധ്രുവീകരണ രാഷ്ട്രീയമാണ് പ്രചരിപ്പിക്കുന്നതെന്നും വിലക്കയറ്റവും തൊഴിലില്ലായ്മയും രാജ്യത്ത് രൂക്ഷമായിട്ടും ഹിന്ദുവോട്ടര്‍മാര്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യുന്നത് ഇതുകൊണ്ടാണെന്നും അശോക് ഗെഹ്ലോട്ട് പറഞ്ഞു.
രാജസ്ഥാനില്‍ നടന്ന വര്‍ഗീയ കലാപങ്ങളെ പറ്റി സുതാര്യമായ അന്വേഷണം നടത്തണമെന്ന് കേന്ദ്ര മന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടിരുന്നു. പക്ഷേ കേന്ദ്രം ഒരു അന്വേഷണത്തിനും ഉത്തരവിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ആര്‍.എസ്.എസ് പ്രചാരക് എന്ന നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. ബി.ജെ.പിയുടേത് കപടദേശീയതാണ്. കോണ്‍ഗ്രസിന്റേത് ജനക്ഷേമ ദേശീയതയാണെന്നും അശോക് ഗെഹ്ലോട്ട് വ്യക്തമാക്കി.