തിരുവനന്തപുരം: കേരളത്തില്‍ സംസ്ഥാന നേതൃത്വത്തെ ചൊല്ലി ബി.ജെ.പി ആര്‍. എസ്. എസ് ഭിന്നത രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം അടൂരില്‍ നടന്ന ആര്‍.എസ്.എസ് വാര്‍ഷിക യോഗത്തില്‍ സംസ്ഥാന ബി.ജെ.പി കമ്മിറ്റിയെച്ചൊല്ലി തര്‍ക്കമുയര്‍ന്നിരിക്കുകയാണ്.
അതേസമയം ബി.ജെ.പിയും അമിത് ഷായുമായി ഇനി ഒത്തുതീര്‍പ്പു വേണ്ടെന്ന നിലപാട് ഒരു വിഭാഗം കൈക്കൊണ്ടതോടെ വിഷയം ചര്‍ച്ചയ്ക്കെടുത്തില്ല. കുമ്മനം രാജശേഖരനെ പ്രസിഡന്റ് സ്ഥാനത്തു നിന്നു പിന്‍വലിച്ചതാണു ഇപ്പോള്‍ ഉണ്ടായ ഭിന്നതയ്ക്കു പ്രധാന കാരണമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
അതേസമയം നാളെ എത്തുന്ന ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, ആര്‍.എസ്.എസ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തുമോ എന്ന കാര്യം വ്യക്തമല്ല. അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്ന നിലപാടിലാണ് ആര്‍.എസ്.എസ്.
കഴിഞ്ഞ ദിവസമാണ് അമിത് ഷായുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്ന് തന്നെ സമൂഹമാധ്യമങ്ങളിലടക്കം കനത്ത പ്രതിഷേധമുയര്‍ന്നത്.