ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആര്‍.എസ്.എസിനും ബി.ജെ.പിക്കുമെതിരെ കടുത്ത ആരോപണവുമായി ത്രിപുര സിപിഎം. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ത്രിപുരയില്‍ കലാപങ്ങളുണ്ടാക്കാന്‍ ബിജെപിയും ആര്‍എസ്എസും പണമൊഴുക്കുന്നതായാണ് സി.പി.എം ആരോപണം.
ത്രിപുര സര്‍ക്കാരിനെതിരെ ബിജെപി നടത്തുന്ന പ്രചാരണങ്ങളെ എതിര്‍ക്കാന്‍ സിപിഎം സര്‍ക്കാര്‍ പുറത്തിറക്കിയ ലഘുലേഖയിലാണ് ആരോപണം.
സംസ്ഥാനത്തേക്ക് പണമൊഴുക്കി പിന്നോക്ക-മുന്നാക്ക വിഭാഗത്തെ തമ്മില്‍ തല്ലിക്കാനാണ് ആര്‍എസ്എസ് ബിജെപി ശ്രമമെന്നും സിപിഎം ആരോപിക്കുന്നു.