ബി.ജെ.പി- ആര്‍.എസ്.എസ് നീക്കങ്ങള്‍ക്കെതിരെ പോരാട്ടത്തില്‍; രാഹുല്‍ ഗാന്ധി

രാജ്യത്തെ വ്യത്യസ്തങ്ങളായ സംസ്കാരങ്ങളെ ആക്രമിക്കുന്ന ബിജെപി- ആർഎസ്എസ് നീക്കങ്ങൾക്ക് എതിരെ പോരാട്ടത്തിലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. യുവാക്കൾക്ക് നല്ല ഭാവി കൊണ്ടുവരാനാണ് കോൺഗ്രസ് ശ്രമമെന്നും നാഗാലാൻഡിലെ ന്യായ് യാത്രയ്ക്കിടെ രാഹുൽ പറഞ്ഞു.

യാത്രയുടെ നാഗാലാൻഡിലെ പര്യടനം ഇന്ന് പൂർത്തിയാകും. സുൻഹാബോട്ടോയിൽ നിന്നാണ് ഇന്നത്തെ ന്യായ് യാത്രയുടെ പര്യടനം ആരംഭിച്ചത്. സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ള ആളുകളുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തും. അഹദാങ് ഗ്രൗണ്ടിലെ മൊകോക്ചുങ്ങിലാണ് രാഹുൽ ഗാന്ധി ഇന്നു രാത്രി തങ്ങുക. നാളെ യാത്ര അസമിൽ പര്യടനം നടത്തും.

 

webdesk13:
whatsapp
line