കോഴിക്കോട്: കേരളം മിനി പാകിസ്താനാണെന്ന മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണെയുടെ പ്രസംഗം ശരിവെച്ച് ബിജെപി സംസ്ഥാന സമിതിയംഗം അഡ്വ. എസ് ജയസൂര്യന്‍. നിതീഷ് റാണെ പറഞ്ഞത് വെളിവുകേട് അല്ലെന്നും യാഥാര്‍ത്ഥ്യമാണെന്നും ജയസൂര്യന്‍ പറഞ്ഞു. ‘മലപ്പുറത്ത് തുഞ്ചത്തെഴുത്തച്ഛന്റെ പ്രതിമ സ്ഥാപിച്ചിട്ട് പറ ഇത് പാകിസ്താനല്ലെന്ന്, അല്ലാത്തിടത്തോളം കാലം ആയിരം തവണ ഞാന്‍ പറയും ഇത് പാകിസ്താന്‍ തന്നെയാണ്’. ഇതായിരുന്നു എസ് ജയസൂര്യന്റെ വിവാദ പരാമര്‍ശം.
പറയുന്ന വാക്കുകളിലെ വെളിവുകേട് പാര്‍ട്ടി നേതാക്കള്‍ വീണ്ടും ആവര്‍ത്തിക്കുകയാണ്. അതിനെ പിന്നീട് ന്യായീകരിച്ച് മെഴുകാനും മറക്കുന്നില്ല. ‘കേരളത്തില്‍ ഏത് ഭീകര പ്രസ്ഥാനത്തിനും പിന്തുണ കിട്ടും.അതിനൊക്കെ ഇവിടുത്തെ മാധ്യമങ്ങള്‍ വരെ പിന്തുണയുമായി രംഗത്തിറങ്ങുമെന്നും കേരളത്തിന്റെ രാഷ്ട്രീയ അന്തരീക്ഷം ആ വിധത്തില്‍ ആക്കിത്തീര്‍ത്തിട്ടുണ്ടെ’ന്നും തുടങ്ങി എന്തും പറയാം എന്നാണ് ബി.ജെ.പി.യുടെ നിലപാട്. ഇത്രയും ഭീകരത വളര്‍ത്തുന്ന കേരളം എന്ന പാകിസ്താനില്‍ ജീവിക്കാന്‍ താങ്കള്‍ക്ക് നാണമുണ്ടോ എന്ന ചോദ്യത്തിനും കൈയില്‍ മറുപടിയുണ്ട്. ഇവിടെ ഇരുന്നുകൊണ്ട് തന്നെ ‘പാകിസ്താനെ’ ശുദ്ധീകരിക്കുമെന്നും ആക്ഷേപത്തില്‍ മറുപടി പറയുന്നു. പാര്‍ട്ടിയുടേത് എന്ത് കണ്ടുകൊണ്ടുള്ള ദാര്‍ഷ്ട്യമാണെന്നും വിമര്‍ശകര്‍ ഉന്നയിക്കുന്നു