X
    Categories: CultureMoreViews

കര്‍ണാടക: ബി.ജെ.പി 72 സ്ഥാനാര്‍ഥികളുടെ പട്ടിക പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: മെയ് 12-ന് നടക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന 72 സ്ഥാനാര്‍ഥികളുടെ പട്ടിക ബി.ജെ.പി പ്രഖ്യാപിച്ചു. ഞായറാഴ്ച രാത്രിയാണ് ബി.ജെ.പി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ, ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് തുടങ്ങിയവരുമായി കൂടിയാലോചിച്ചാണ് തെരഞ്ഞെടുപ്പ് കമ്മിറ്റി പട്ടിക പുറത്തിറക്കിയത്.

പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി.എസ്.യെദിയൂരപ്പ ശിക്കാരിപുരയില്‍ നിന്ന് ജനവിധി തേടും. മറ്റു പ്രമുഖ നേതാക്കളായ കെ.എസ്. ഈശ്വരപ്പ (ശിവമോഗ), ജഗദീശ് ഷെട്ടാര്‍ (ഹൂബ്ലി), ബസവരാജ് ബൊമ്മൈ (ഷിഗ്ഗോണ്‍), സി.എം ഉദസി (ഹംഗല്‍), കെ.വി.ഹെഗ്‌ഡെ (സിര്‍സി), ബി. ശ്രീരാമലു (മൊലകല്‍മുറു) എന്നിവിടങ്ങളില്‍ നിന്നും ജനവിധി തേടും.

ചന്ദ്രിക വെബ് ഡെസ്‌ക്‌: