കൊല്‍ക്കത്ത: ദേശീയഗാനത്തെ ബിജെപി അപമാനിച്ചെന്ന ആരോപണം ശക്തിപ്പെടുന്നു. തൃണമൂല്‍ കോണ്‍ഗ്രസ്, കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികളും സോഷ്യല്‍ മീഡിയയും ബിജെപിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.
ഞായറാഴ്ച ഹൗറയിലെ ദുമുര്‍ജാലയില്‍ നടന്ന റാലിയില്‍ ബിജെപി മുന്‍നിര നേതാക്കള്‍ ദേശീയഗാനം ആലപിക്കുന്ന ഒരു വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ആരോപണം. കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഉള്‍പ്പെടെ മുതിര്‍ന്ന ബിജെപി നേതാക്കള്‍ പങ്കെടുത്ത പരിപാടിയിലാണ് ദേശീയ ഗാനത്തിലെ വരികള്‍ തെറ്റിച്ചുപാടുന്നത്.
ജന ഗണ മംഗല ദായക ജയഹേ എന്ന് ചൊല്ലേണ്ട സ്ഥാനത്ത് പകരം ജന ഗണ മന അധിനായക ജയഹേ എന്നാണ് ബി.ജെ.പി നേതാവ് പാടുന്നത് എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് പശ്ചിംബംഗാള്‍ കോണ്‍ഗ്രസ് കമ്മിറ്റി ട്വീറ്റ് ചെയ്തത്.
ദേശീയ ഗാനം തെറ്റിച്ചു പാടിയ ബിജെപിക്കെതിരെ എന്തു നടപടിയെടുക്കുമെന്നും കോണ്‍ഗ്രസ് ചോദിച്ചു. ട്വിറ്ററില്‍ BJPInsultsNationalAnthem എന്ന ഹാഷ്ടാഗ് ട്രെന്റിംഗ് ആയിക്കൊണ്ടിരിക്കുകയാണ്.
ഇതിനോടകം തന്നെ എഴുപത്തി അയ്യായിരത്തില്‍ അധികം ട്വീറ്റുകളാണ് ബിജെപിക്കെതിരെ വന്നിരിക്കുന്നത്.
സ്മൃതി മറ്റുള്ളവര്‍ക്ക് ദേശസ്‌നേഹത്തിന്റെ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നതിന് മുന്‍പ് നമ്മുടെ ദേശീയ ഗാനം തെറ്റാതെ ചൊല്ലാന്‍ പഠിക്ക്, എങ്ങനെയാണ് നിങ്ങള്‍ദേശീ ഗാനം തെറ്റിച്ചുചൊല്ലിയത്, ഇപ്പോള്‍ നിങ്ങളുടെ ദേശീയത എവിടെയാണ്, ബിജെപിയും കണക്കാണ് ബിജെപിയും പിന്തുണയ്ക്കുന്നവരും കണക്കാണ് എന്നിങ്ങനെ പതിനായിരക്കണക്കിന് ട്വീറ്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.