X
    Categories: indiaNews

പൂജ നടത്തുന്നു, മാസ്‌ക് വേണ്ട;വിചിത്രവാദവുമായി ബി.ജെ.പി. മന്ത്രി

ഭോപാല്‍: കോവിഡിന്റെ മൂന്നാംതരംഗം ആഞ്ഞടിക്കുമ്പോഴും മാസ്‌ക് വെക്കാതിരുന്നതിന് ന്യായീകരണവുമായി മധ്യപ്രദേശ് മന്ത്രിയും ബി.ജെ.പി നേതാവുമായ ഉഷ താക്കൂര്‍. കഴിഞ്ഞ 30 വര്‍ഷമായി താന്‍ വായുവിനെ ശുദ്ധീകരിക്കുന്ന അഗ്‌നിഹോത്ര പൂജ നടത്തുന്നുണ്ടെന്നും അതിനാല്‍ തനിക്ക് രോഗപ്രതിരോധ ശേഷി കൂടുതലാണെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം. വാര്‍ത്താസമ്മേളനത്തില്‍ മാസ്‌ക് ധരിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അവര്‍. 30 വര്‍ഷമായി രാവിലെയും വൈകിട്ടും ദിനചര്യയായി അഗ്‌നിഹോത്ര നടത്തിവരുന്നു. അതിനാല്‍ വൈറസ് എനിക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കില്ല’- ഉഷ താക്കൂര്‍ പറഞ്ഞു.

നേരത്തെ ഇന്‍ഡോര്‍ വിമാനത്താവളത്തിലെ പ്രതിമയ്ക്ക് മുന്നില്‍ കോവിഡിനെ തുടച്ചു നീക്കാനായി ഉഷാ താക്കൂര്‍ പരസ്യമായി പൂജ നടത്തിയതും വിവാദമായിരുന്നു.

 

 

Test User: