X

നേതൃമാറ്റം കൊണ്ടൊന്നും പരിഹരിക്കാനാവുന്നതല്ല ബിജെപിയിലെ പ്രശ്‌നങ്ങള്‍; അന്വേഷണ റിപ്പോര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാന ബിജെപിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെ മാറ്റിയത് കൊണ്ടുമാത്രം സാധിക്കില്ലെന്ന് മുന്‍ ഡിജിപിയും ബിജെപി സ്ഥാനാര്‍ഥിയുമായിരുന്ന ജേക്കബ് തോമസിന്റെ അന്വേഷണ റിപ്പോര്‍ട്ട്. താഴെ തട്ടുമുതലുള്ള സംഘടനാ പ്രശ്‌നങ്ങള്‍ കണ്ടുപിടിക്കണമെന്നും അവിടെ നിന്ന് മുതല്‍ മാറ്റമുണ്ടാവണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ജേക്കബ് തോമസിന് പുറമെ സി.വി. ആനന്ദബോസും പാര്‍ട്ടി നേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

പ്രവര്‍ത്തകരില്‍ ഭൂരിപക്ഷം പേര്‍ക്കും സംസ്ഥാന നേതൃത്വത്തോട് താത്പര്യമില്ല. തിരഞ്ഞെടുപ്പു ഫണ്ട് കൈകാര്യം ചെയ്തതില്‍ പാളിച്ചകളുണ്ടായി. ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള പ്രചാരണം ജനങ്ങളില്‍ അവമതിപ്പുണ്ടാക്കിയെന്നും റിപ്പോര്‍ട്ടിലുണ്ട്.

 

web desk 1: