തൊഴില്‍, കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ തുടങ്ങിയ സുപ്രധാന വിഷയങ്ങളെ കുറിച്ച് ബി.ജെ.പി തെരഞ്ഞെടുപ്പ് സമയത്ത് സംസാരിക്കുന്നില്ലെന്ന് രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം അവര്‍ എന്താണ് ജനങ്ങള്‍ക്ക് വേണ്ടി ചെയ്തതെന്നതിന് മറുപടി നല്‍കാന്‍ സാധിക്കുന്നില്ല, മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം . ഇന്ത്യയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന കര്‍ഷകപ്രശ്‌നങ്ങള്‍ , തൊഴിലില്ലായ്മ എന്നിവ തുടച്ചു നീക്കുക എന്ന ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. എന്നാല്‍ ഈ സുപ്രധാന വിഷയങ്ങളില്‍ ബി.ജെ.പിയ്ക്ക് യാതൊരു താല്‍പര്യവുമില്ല. അധികാരത്തിലെത്തിയാല്‍ വില കുറയ്ക്കും എന്ന് പറഞ്ഞ പാചകവാതകവും പെട്രോളും ഡീസലിനുമെല്ലാം ഇപ്പോള്‍ എത്ര രൂപ വര്‍ധിച്ചുവെന്ന് ജനങ്ങള്‍ക്ക് വ്യക്തമാണ് അദ്ദേഹം പറഞ്ഞു.