X
    Categories: indiaNews

ബി.ജെ.പി നേതാവിനെ വെടിവെച്ചു കൊന്ന ശേഷം അക്രമികള്‍ ബൈക്കില്‍ രക്ഷപ്പെട്ടു

ഡല്‍ഹിയില്‍ ബിജെപി പ്രാദേശിക നേതാവ് വെടിയേറ്റ് കൊല്ലപ്പെട്ടു. ഡല്‍ഹി ദ്വാരകയിലെ ബിജെപി നേതാവായ സുരേന്ദ്ര മടിയാളെയാണ് രണ്ടംഗ സംഘം വെടിവെച്ച് കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച രാത്രിയോടെ ഇദ്ദേഹത്തിന്റെ ഓഫീസിലായിരുന്നു സംഭവം. ബന്ധവും ഇദ്ദേഹവും ടിവി കാണുന്നതിനിടെ മുഖം മറച്ചെത്തിയ രണ്ടുപേര്‍ ക്രൂരമായി മര്‍ദ്ദിക്കുകയും പിന്നാലെ വെടിയുതിര്‍ക്കുകയുമായിരുന്നു. ഇദ്ദേഹം സംഭവസ്ഥലത്ത് തന്നെ മരിച്ചു. ആക്രമികള്‍ ബൈക്കില്‍ കയറി രക്ഷപ്പെട്ടു.

ആക്രമികളെ കുറിച്ച് സൂചന ഒന്നും തന്നെ ലഭിച്ചിട്ടില്ല. വ്യക്തിപരമായ ശത്രുതയാണ് കൊലപാതകത്തിന് പിന്നില്‍ എന്നാണ് പോലീസ് പറയുന്നത്.

webdesk11: