X
    Categories: indiaNews

ബിജെപി ദേശീയ അധ്യക്ഷന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു; യുക്രൈനും റഷ്യക്കും സംഭാവന തേടി ട്വീറ്റ്

ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ധയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. അദ്ദേഹത്തിന്റെ ഔദ്യോഗിക അക്കൗണ്ടാണ് ഹാക്ക് ചെയ്തിരിക്കുന്നത്.ഹാക്ക് ചെയ്ത ഉടന്‍ യുക്രൈന്‍ ജനതയ്ക്ക് സഹായം അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള ട്വീറ്റ് പ്രത്യക്ഷപ്പെട്ടു. ഇതിനായി ക്രിപ്‌റ്റോകറന്‍സികള്‍ സ്വീകരിക്കുന്നു എന്നതായിരുന്നു ട്വീറ്റ്.

ഇതിന് പിന്നാലെ റഷ്യയ്ക്കാണ് സഹായം ആവശ്യം ഉള്ളത് എന്ന് പറഞ്ഞ് ഒരു ട്വീറ്റ് പ്രത്യക്ഷപ്പെട്ടു. എന്നാല്‍ ഇത് നിമിഷങ്ങള്‍ക്കകം നീക്കം ചെയ്യുകയും ചെയ്തു.

അദ്ദേഹത്തിന്റെ ട്വിറ്റര്‍ ഹാന്‍ഡിലെ പേരും മാറ്റിയിട്ടുണ്ട്.

Test User: