ലോക്‌സഭാതെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടുകള്‍ ഉറപ്പിക്കുന്നതിന് ക്രിസ്തീയരുടെ വീടുകളും അരമനകളും സന്ദര്‍ശിച്ച ബി.ജെ.പി കേരളത്തില്‍ മുസ്്ലിംകളെ കൂടി പാട്ടിലാക്കാന്‍ പദ്ധതിയിടുന്നു. വരുന്ന ചെറിയപെരുന്നാളിന് മുസ്്‌ലിം വീടുകള്‍ സന്ദര്‍ശിക്കാനാണ് തീരുമാനം. ഇന്നലെചേര്‍ന്ന സംസ്ഥാന നേതൃയോഗമാണ ്തീരുമാനമെടുത്തത്. ബി.ജെ.പിയുടെ കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവദേക്കറാണ് നിര്‍ദേശം നല്‍കിയത്. ക്രിസ്തീയ പള്ളികളും മറ്റും ആക്രമിക്കുന്ന സാഹചര്യത്തില്‍ വലിയപ്രതിഷേധമാണ് ഉത്തരേന്ത്യയില്‍ ബി.ജെ.പിക്കെതിരെ അരങ്ങേറുന്നത്.
കഴിഞ്ഞദിവസം ഛത്തീസ്ഗഡിലെ ബസ്തറില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ പൊതുസ്ഥലത്ത് ന്യൂനപക്ഷങ്ങളെ ബഹിഷ്‌കരിക്കാന്‍ പ്രതിജ്ഞയെടുത്തിരുന്നു. മുസ്്‌ലിംകള്‍ വ്യാപകമായി ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്ന കാലത്ത് അവരുടെ വീടുകളില്‍ ബി.ജെ.പിക്കാര്‍ ചെല്ലുന്നത് പ്രകോപനം സൃഷ്ടിച്ചേക്കുമെന്നാണ് നിഗമനം. എന്നാല്‍ ബി.ജെ.പിക്കാരായ മുസ്്‌ലിംകളുടെവീടുകളിലാണ് കയറുകയെന്നാണ് വിശദീകരണം. ഇവര്‍ വരുന്നത് ബീഫ് ഉണ്ടോ എന്ന് നോക്കാനാണോ എന്നാണ് സോഷ്യല്‍ മീഡിയയിലെ പരിഹാസം.