X
    Categories: CultureMoreViews

ബി.ജെ.പി ഭരണഘടനക്ക് ഭീഷണി: കേന്ദ്രസര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് ബി.ജെ.പി എം.പി

ലഖ്‌നൗ: സഖ്യകക്ഷികള്‍ ഇടഞ്ഞു നില്‍ക്കുന്നതിനിടെ സ്വന്തം പാളയത്തില്‍ നിന്നുതന്നെ മോദി സര്‍ക്കാറിനെതിരെ പടയൊരുങ്ങുന്നു. ബഹ്‌റൈച്ചില്‍ നിന്നുള്ള ബി.ജെ.പി എം.പിയായ സാവിത്രി ബായ് ഫൂലെയാണ് മോദി സര്‍ക്കാരിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളോട് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന നയമാണ് സാവിത്രി ഭായിയെ ചൊടിപ്പിച്ചിരിക്കുന്നത്.

‘അവര്‍ ഭരണഘടന തിരുത്തുമെന്നും സംവരണം എടുത്തു കളയുമെന്നും പറയുന്നു. ഭാഭാ സാഹബിന്റെ ഭരണഘടന അപകടത്തിലാണ്’- സാവിത്രി ഭായ് ഫുലേ പറഞ്ഞു. ‘ഭരണഘടന സംരക്ഷിക്കുക’ എന്ന മുദ്രാവാക്യമുയര്‍ത്തി ഏപ്രില്‍ 1ന് റാലി സംഘടിപ്പിക്കുമെന്നും ഫുലെ പറഞ്ഞു. ലഖ്‌നൗവിലെ കാന്‍ഷിറാം ഉപവനത്തിലാണ് റാലി നടത്തുക. സംവരണത്തെ അനുകൂലിക്കുന്നവരെയെല്ലാം റാലിയിലേക്ക് ക്ഷണിക്കുമെന്നും അവര്‍ പറഞ്ഞു.

സംവരണത്തിനായി പല്ലും നഖവുമുപയോഗിച്ച് പൊരുതുമെന്ന് സാവിത്രി ഭായ് പറഞ്ഞു. പാര്‍ലമെന്റ് മുതല്‍ തെരുവ് വരെ സംവരണ വിഷയം ഉന്നയിക്കും. സംവരണം പിന്നോക്കക്കാരുടെ അവകാശമാണ്. സംവരണമില്ലാതെ പിന്നോക്കക്കാര്‍ക്ക് എവിടെയും എത്താനാവില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ചന്ദ്രിക വെബ് ഡെസ്‌ക്‌: