ഡല്‍ഹി: സമൂഹ മാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണവുമായി ബിജെപി എംപിയും പാര്‍ട്ടിയുടെ ബംഗാള്‍ ഘടകം വൈസ് പ്രസിഡന്റുമായ അര്‍ജ്ജുന്‍ സിങ്. പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് മേഖലയിലെ കാളി ക്ഷേത്രം ‘ചില മത വിഭാഗം’ തകര്‍ക്കുകയും വിഗ്രഹം തീ വെച്ചു നശിപ്പിക്കുകയും ചെയ്തുവെന്ന തെറ്റായ വിവരമാണ് അര്‍ജ്ജുന്‍ സിങ് ട്വീറ്റ് ചെയ്തത്.bjp
600 ലൈക്കുകളും അതിലേറെ റീട്വീറ്റുകളുമാണ് ഈ ട്വീറ്റിന് ലഭിച്ചത്. കത്തി നശിച്ച കാളി വിഗ്രഹത്തിന്റെ ചിത്ര സഹിതമായിരുന്നു ബിജെപി എംപിയുടെ ട്വീറ്റ്. നിരവധി സംഘ്പരിവാര്‍ അനുകൂലികള്‍ ഈ ട്വീറ്റും ചിത്രങ്ങളും പ്രചരിപ്പിച്ചു. സംഭവം നടന്നത് ആലമ്പൂരിലാണെന്നും മുസ്‌ലിം മതവിശ്വാസികള്‍ക്ക് ആധിപത്യമുള്ള സ്ഥലത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നതെന്നും ബംഗ്ലാദേശി എഴുത്തുകാരനും ഹിന്ദു ആക്ടിവിസ്റ്റുമായ രാജു ദാസ് ട്വീറ്റ് ചെയ്തു.
അതേസമയം മത വിഭാഗം വിഗ്രഹം തീയിട്ടു നശിപ്പിച്ചുവെന്ന പ്രചാരണം ക്ഷേത്രം അധികൃതര്‍ തള്ളി. ക്ഷേത്രത്തിലെ കാളി വിഗ്രഹം തീ പിടിത്തത്തില്‍ നശിച്ചതാണ്. അത് ഒരുഅപകടമായിരുന്നു. അതിന്‌സാമുദായികമായ വശമില്ലെന്നും ക്ഷേത്ര സെക്രട്ടറി സുഖ്‌ദേവ് ബാജ്‌പേയ് വ്യക്തമാക്കി. ‘കാളി മാതാവിന്റെ വിഗ്രഹത്തിന് തീ പിടിച്ചിരുന്നു’. പൂട്ട് തകര്‍ന്നിരുന്നില്ല. അതൊരു അപകടമായിരുന്നു. പ്രദേശത്തെ ഹിന്ദുക്കളും മുസ്‌ലിംകളും സ്‌നേഹത്തോടെയും സമാധാനത്തോടെയും ഒരുമിച്ചു കഴിയുന്നവരാണ്. പക്ഷെ ചിലര്‍ ഉന്നം വെച്ചുള്ള വിദ്വേഷ പ്രസംഗത്തിലൂടെ ഈ സംഭവത്തിന് സാമുദായിക നിറം പകരാന്‍ ശ്രമിക്കുകയാണ്.” സുഖ്‌ദേവ് ബാജ്‌പേയ് പ്രസ്താവനയില്‍ പറഞ്ഞു.
തെറ്റായ വിവരം പങ്കുവെച്ച ബി.ജെ.പി എം.പിക്ക് മറുപടിയുമായി മുര്‍ഷിദാബാദ് പൊലീസ് രംഗത്തെത്തി. കാളി വിഗ്രഹം നശിച്ചത് തീ പിടിത്ത അപകടത്തിലാണെന്ന് ക്ഷേത്രം അധികൃതരെ ഉദ്ധരിച്ച് പൊലീസ് ട്വീറ്റ് ചെയ്തു.