ഉച്ചഭാഷിണിയില്‍ ബാങ്ക് വിളിക്കുന്നതിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി കര്‍ണാടക ബിജെപി എംഎല്‍എ ഈശ്വരപ്പ. അല്ലാഹു ബധിരന് ആയതുകൊണ്ടാണ് ബാങ്ക് വിളിക്കാന്‍ ഉച്ചഭക്ഷണങ്ങള്‍ ഉപയോഗിക്കുന്നതെന്നാണ് ഈശ്വരപ്പയുടെ പരിഹാസം. ബാങ്ക് വിളി തനിക്ക് തലവേദന ഉണ്ടാക്കുന്നതായും എംഎല്‍എ പറയുന്നു. പൊതുയോഗത്തില്‍ പങ്കെടുക്കുന്നതിനിടെ സമീപത്തു നിന്നുള്ള പള്ളിയില്‍ ബാങ്ക് വിളി കേട്ടതിന് പിന്നാലെയാണ് ഇദ്ദേഹത്തിന്റെ പ്രതികരണം.
നേരത്തെയും ഏറെ വിവാദങ്ങളില്‍ അകപ്പെട്ട വ്യക്തിയാണ് ഇദ്ദേഹം. ടിപ്പുസുല്‍ത്താനെ മുസ്ലിം ഗുണ്ട എന്ന് വിളിച്ചത് വലിയ രീതിയിലുള്ള പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.