ന്യൂഡല്‍ഹി: അസമിലെ പ്രളയബാധിത പ്രദേശത്ത് കെടുതികള്‍ വിലയിരുത്താനെത്തിയ ബിജെപി എംഎല്‍എ രക്ഷാപ്രവര്‍ത്തകന്റെ പുറത്തുകയറി യാത്രചെയ്തത് വിവാദത്തില്‍. ലുംഡിങ് നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ സിബു മിശ്രയ്‌ക്കെതിരേയാണ് വിമര്‍ശനമുയരുന്നത്.
പാദത്തിനു മുകളില്‍ മാത്രം വെള്ളമുള്ള സ്ഥലത്താണ് രക്ഷാപ്രവര്‍ത്തകന്റെ തോളിലേറി സിബു മിശ്ര സഞ്ചരിക്കുന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.