X
    Categories: indiaNews

‘തൊപ്പി മാറ്റി തിലകക്കുറി ചാര്‍ത്തും’;മുസ്‌ലിം വിരുദ്ധ പരാമര്‍ശവുമായി ബി.ജെ.പി എം.എല്‍.എ

ലക്‌നൗ: യു.പിയില്‍ വിവാദ പ്രസ്താവനയുമായി ബി.ജെ.പി എം.എല്‍.എ രാഘവേന്ദ്ര സിങ്. താന്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാല്‍ മുസ്‌ലിംകള്‍ തൊപ്പിയില്‍ നിന്ന് തിലക കുറിയിലേക്ക് മാറുമെന്നാണ് ഇയാളുടെ പ്രസ്താവന.

കിഴക്കന്‍ യു.പിയിലെ ഡൊമാരിയഗഞ്ചില്‍ നിന്നുള്ള എം.എല്‍.എയാണ് സിങ്. താന്‍ വീണ്ടും എം.എല്‍.എ ആയാല്‍ തൊപ്പികള്‍ അപ്രത്യക്ഷമായതുപോലെ, അടുത്ത തവണ മുസ്‌ലിംകള്‍ തിലകം ധരിക്കും. ആദ്യമായാണ് ഇത്രയധികം ഹിന്ദുക്കള്‍ മണ്ഡലത്തില്‍ മത്സരിക്കുന്നതെന്നും ഡൊമാരിയഗഞ്ചില്‍ ജനങ്ങള്‍ സലാം പറയുമോ അതോ ജയ് ശ്രീറാം പറയുമോ എന്നും ഇയാള്‍ ചോദിച്ചു.

സംഭവത്തിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രസ്താവന വിവാദമായതോടെ ‘ഇസ്‌ലാമിക ഭീകരത’യെ ചെറുക്കുന്നതിനുള്ള പ്രസംഗമായിരുന്നു താന്‍ നടത്തിയതെന്ന വ്യാഖ്യാനവുമായി ഇയാള്‍ രംഗത്തെത്തി. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.

Test User: