X

രാമക്ഷേത്രം തടഞ്ഞാല്‍: മുസ്‌ലിംകളെ ഹജ്ജിന് പോകാന്‍ അനുവദിക്കില്ലെന്ന ഭീഷണിയുമായി ഉത്തര്‍പ്രദേശ് എം.എല്‍.എ

ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നത് തടയാന്‍ ശ്രമിച്ചാല്‍ മുസ്‌ലിംകളെ ഹജ്ജിന് പോകാന്‍ അനുവദിക്കില്ലെന്ന ഭീഷണിയുമായി ഉത്തര്‍പ്രദേശിലെ ബിജെപി എം.എല്‍.എ. ബുണ്ഡല്‍ഖണ്ഡിലെ എം.എല്‍.എയായ ബ്രിജ്ഭൂഷണ്‍ രാജ്പുതാണ് ഹജ്ജ് തീര്‍ത്ഥാടകര്‍ക്കെതിരെ ഫേസ്ബുക്ക് ലൈവിലൂടെ ഭീഷണി ഉയര്‍ത്തിയത്.


ജൂലൈ 12ന് പോസ്റ്റ് ചെയ്ത ജയ്ശ്രീറാം എന്ന് പറഞ്ഞ് തുടങ്ങിയ വീഡിയോയില്‍ കടുത്ത വര്‍ഗീയ പരാമര്‍ശങ്ങളാണ് എംഎല്‍എ നടത്തിയത്. തങ്ങള്‍ നൂറു കോടി വരുന്ന ഹിന്ദുക്കള്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കും. ഏതെങ്കിലും മുസ്‌ലിംകള്‍ അത് അത് തടയാന്‍ ശ്രമിക്കുകയാണെങ്കില്‍ അവരെ ഹജ്ജിന് പോകാന്‍ അനുവദിക്കില്ല- എംഎല്‍എ പറഞ്ഞു.

ഇന്ത്യ ഹിന്ദുരാഷ്ട്രമാണെന്നും അത് മുസ്‌ലിംങ്ങളുടെത് അല്ലെന്നും പറഞ്ഞ ബി.ജെ.പി എം.എല്‍.എ ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കാന്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെടുകയും ചെയ്തു.

chandrika: