X

മുസ്‌ലിംങ്ങള്‍ പാല്‍ തരാത്ത പശുക്കള്‍ : വിവാദ പരാമര്‍ശവുമായി ബിജെപി എംഎല്‍എ

തെരഞ്ഞടുപ്പ് അവസാന ഘട്ടങ്ങളിലേക്ക് കടക്കുമ്പോള്‍ വീണ്ടും വിവാദ പരാമര്‍ശവുമായി ബിജെപി. ആസാമിലെ ബിജെപി എംഎല്‍എ പ്രശാന്ത്പാപ്രശാന്ത് ഭൂക്കറുടെതാണ് മുസ്‌ലിംങ്ങള്‍ പാല്‍ തരാത്ത പശുക്കളാണെന്ന പ്രസ്താവന. തെരഞ്ഞെടുപ്പില്‍ മുസ്‌ലിംങ്ങള്‍ വോട്ട് ചെയ്യുന്നത് സംബന്ധിച്ച് നടന്ന സംസാരത്തിനിടെയാണ് വിവാദ പരാമര്‍ശം. പാല്‍ തരാത്ത പശുക്കള്‍ക്ക് എന്തിന് കാലിത്തീറ്റ നല്‍കണം എന്നുകൂടി അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നുണ്ട്. അതേസമയം വിവാദ പരാമര്‍ശത്തില്‍ പ്രശാന്ത് ഭൂക്കാനെതിരെ നടപടി ആവശ്യപ്പെട്ട് ആസാം പ്രതിപക്ഷ നേതാവ് ദേബബത്ര സൈക്കിയ സ്പീക്കര്‍ക്ക് കത്ത് നല്‍കി. മുസ് ലിം വിഭാഗത്തെ പശുവുമായി താരതമ്യപ്പെടുത്തിയതിയെന്നും, ഉപയോഗമില്ലാത്തവരാണെന്ന് ആക്ഷേപിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് സൈക്കിയ സ്പീക്കര്‍ക്ക് കത്ത് നല്‍കിയത്.

Test User: