X

ഇന്ത്യാ ഗേറ്റിന്റെ പേര് ‘ഭാരത് മാതാ ദ്വാര്‍’ എന്നാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്ക് കത്തയച്ച് ബി.ജെ.പി ന്യൂനപക്ഷ മോര്‍ച്ച നേതാവ്

ന്യൂഡല്‍ഹി: ചരിത്ര സ്മാരകമായ ഇന്ത്യാ ഗേറ്റിന്റെ പേര് ‘ഭാരത് മാതാ ദ്വാര്‍’ എന്നാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് ബി.ജെ.പി ന്യൂനപക്ഷ മോര്‍ച്ച നേതാവ് ജമാല്‍ സിദ്ദീഖി.

ദേശീയത വളര്‍ത്തുന്നതിനും ഇന്ത്യന്‍ സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിനും ഇന്ത്യാ ഗേറ്റിന്റെ പേര് മാറ്റണമെന്നാണ് ആവശ്യം. ഔറംഗസേബിന്റെ പേരിലുള്ള റോഡിന് എ.പി.ജെ കലാം റോഡ് എന്ന് പുനര്‍നാമകരണം ചെയ്തു, ഇന്ത്യാ ഗേറ്റില്‍ നിന്ന് ജോര്‍ജ് അഞ്ചാമന്‍ രാജാവിന്റെ പ്രതിമ മാറ്റി പകരം നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ സ്ഥാപിച്ചു, രാജ്പഥിനെ കര്‍ത്തവ്യ പാത എന്ന് പുനര്‍നാമകരണം ചെയ്ത് ഇന്ത്യയുടെ സംസ്‌കാരത്തെ ബന്ധിപ്പിച്ചു. അതുപോലെ, ഇന്ത്യാ ഗേറ്റിന്റെ പേര് ഭാരത് മാതാ ദ്വാര്‍ എന്നാക്കി മാറ്റണമെന്നാണ് ജമാല്‍ സിദ്ദീഖി ആവശ്യപ്പെട്ടത്.

‘താങ്കളുടെ നേതൃത്വത്തില്‍ 140 കോടി ഇന്ത്യന്‍ സഹോദരീ സഹോദരന്മാരുടെ ഹൃദയങ്ങളില്‍ ദേശസ്‌നേഹത്തിന്റെയും ഇന്ത്യന്‍ സംസ്‌കാരത്തോടുള്ള അര്‍പ്പണബോധത്തിന്റെയും വികാരം വളര്‍ന്നു. മുഗള്‍ ആക്രമണകാരികളും കൊള്ളക്കാരായ ബ്രിട്ടീഷുകാരും ഏല്‍പ്പിച്ച മുറിവുകള്‍ ഉണങ്ങുകയും നിങ്ങളുടെ ഭരണകാലത്ത് അടിമത്തത്തിന്റെ മുറിവുകള്‍ കഴുകുകയും ചെയ്ത രീതി ഇന്ത്യയെ മുഴുവന്‍ സന്തോഷിപ്പിക്കുന്നു’ -കത്തില്‍ പറയുന്നു.

webdesk18: