X
    Categories: indiaNews

കര്‍ണാടകയില്‍ പട്ടയവിതരണത്തിനിടെ പരാതി പറഞ്ഞ യുവതിയുടെ മുഖത്തടിച്ച് ബിജെപി മന്ത്രി

കര്‍ണാടകയില്‍ പരാതി പറയാനെത്തിയ യുവതിയുടെ മുഖത്തടിച്ച് ബിജെപി മന്ത്രി.ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രിയായ വി. സോമണ്ണയാണ് യുവതിയുടെ മുഖത്തടിച്ചത്.ചാമരാജനഗര്‍ ജില്ലയിലെ ഹംഗാല ഗ്രാമത്തില്‍ നടന്ന പട്ടയവിതരണ ചടങ്ങിനിടെയാണ് നാടകീയമായ സംഭവം അരങ്ങേറിയത്.

പട്ടയവുമായി ഉണ്ടായ തര്‍ക്കത്തിനിടെയാണ് യുവതിയുടെ മുഖത്ത് മന്ത്രി അടിച്ചത്.പിന്നാലെ യുവതി മന്ത്രിയുടെ കാലില്‍ പിടിക്കുന്നതും സാമൂഹ്യമാധ്യമം വഴി പ്രചരിച്ച വീഡിയോയില്‍ വ്യക്തമാണ്.സംഭവത്തിന് പിന്നാലെ വ്യപാക വിമര്‍ശനം വന്നതോടെ സംഭവത്തില്‍ ക്ഷമാപണവുമായി മന്ത്രി രംഗത്തെത്തി.

ഇതോടെ കര്‍ണാടകയില്‍ മന്ത്രിമാര്‍ ജനങ്ങളെ കയ്യേറ്റം ചെയ്യുന്നത് തുടര്‍ക്കഥയാവുകയാണ്.നേരത്തെ നിയമമന്ത്രി
ജെ. സി. മധുസ്വാമി ഇത്തരത്തില്‍ കാര്‍ഷിക തൊഴിലാളിയായ സ്ത്രീയെ ആക്രമിച്ചതും നേരത്തെ വലിയ വിവാദമായിരുന്നു.

Test User: