ഭോപ്പാല്‍: യാഗം നടത്തിയാല്‍ കൊവിഡ് മൂന്നാം തരംഗത്തെ പ്രതിരോധിക്കാന്‍ കഴിയുമെന്ന വിചിത്രവാദവുമായി ബി.ജെ.പി മന്ത്രി. മധ്യപ്രദേശ് സാംസ്‌കാരിക മന്ത്രിയായ ഉഷ താക്കൂറാണ് വിചിത്രവാദവുമായി രംഗത്തെത്തിയത്. കൊവിഡ് മൂന്നാം തരംഗത്തെ നേരിടാന്‍ ജനങ്ങള്‍ നാല് ദിവസം ‘യാഗ ചികിത്സ’ നടത്തണമെന്നാണ് മന്ത്രിയുടെ നിര്‍ദേശം. പഴയകാലങ്ങളില്‍ പകര്‍ച്ചവ്യാധികളില്‍നിന്ന് രക്ഷനേടാന്‍ പൂര്‍വികര്‍ യാഗം ചെയ്യാറുണ്ടെന്ന് കാര്യം ചൂണ്ടിക്കാട്ടിയാണ് മന്ത്രിയുടെ നിര്‍ദേശം.
‘പരിസ്ഥിതി ശുദ്ധീകരിക്കാനായി നാല് ദിവസം യാഗം നടത്തണം. ഇതാണ് യാഗ ചികിത്സ. പകര്‍വ്യാധികളില്‍നിന്ന് രക്ഷ നേടാനായി പഴയ കാലങ്ങളില്‍ നമ്മുടെ പൂര്‍വികര്‍ യാഗം നടത്തിയിരുന്നു. നമുക്കെല്ലാവര്‍ക്കും പരിസ്ഥിതിയെ ശുദ്ധീകരിക്കാം. അങ്ങനെയെങ്കില്‍ കോവിഡ് മൂന്നാം തരംഗത്തിന് ഇന്ത്യയെ തൊടാന്‍ പോലും സാധിക്കില്ല.’ ഉഷ താക്കൂര്‍ പറഞ്ഞു.