X

‘പ്രിയങ്കാഗാന്ധിക്ക് സൗന്ദര്യമുള്ളതു കൊണ്ട് വോട്ടു കിട്ടില്ല’; വിവാദ പ്രസ്താവനയുമായി ബിജെപി മന്ത്രി


പട്‌ന: സജീവ രാഷ്ട്രീയത്തിലിറങ്ങിയ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശവുമായി ബിജെപി മന്ത്രി. ബിഹാറിലെ ആരോഗ്യമന്ത്രിയും ബിജെപി നേതാവുമായ വിനോദ് നാരായണന്‍ ത്സായാണ് പ്രിയങ്കക്കെതിരെ വിവാദ പരാമര്‍ശം നടത്തിയത്. പ്രിയങ്കക്കു സൗന്ദര്യമുള്ളതു കൊണ്ട് വോട്ടു ലഭിക്കില്ലെന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം.
‘സുന്ദരമായ മുഖമുള്ളതു കൊണ്ടു വോട്ടു കിട്ടില്ല. റോബര്‍ട്ട് വദേരയുടെ ഭാര്യയാണല്ലോ അവര്‍. അദ്ദേഹം ഭൂമിയിടപാടു കേസില്‍ പ്രതിപട്ടികയില്‍ ഉള്ളയാളാണ്. നല്ല സൗന്ദര്യമുണ്ടെന്നല്ലാതെ അവര്‍ക്ക് എന്ത് രാഷ്ട്രീയ നേട്ടമാണുള്ളത്’, മന്ത്രി ചോദിച്ചു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയുടെ അഭിമുഖത്തില്‍ സംസാരിക്കവെയാണ് പരാമര്‍ശം.
കഴിഞ്ഞ ദിവസമാണ് പ്രിയങ്ക ഗാന്ധിയെ കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി കോണ്‍ഗ്രസ് നിയമിച്ചത്.

chandrika: