തിരുവനന്തപുരം: മെഡിക്കല്‍ കോളജ് കോഴയുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് ചോര്‍ന്ന സംഭവത്തില്‍ ബിജെപി സംസ്ഥാന നേതൃത്വത്തിന് തിരിച്ചടി. സംസ്ഥാന നേതാക്കള്‍ക്കു കേന്ദ്രം വാഗ്ദാനം ചെയ്ത കേന്ദ്രമന്ത്രിസ്ഥാനവും ബോര്‍ഡ് കോര്‍പ്പറേഷന്‍ അധ്യക്ഷസ്ഥാനങ്ങളും കോഴ വിവാദമായതോടെ അനിശ്ചിതത്വത്തിലായി. കേരള നേതാക്കളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഉള്‍പ്പെടെയുള്ളവര്‍ക്ക് നിരവധി പരാതികളാണ്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലെ വിഭാഗീയതയാണ് പ്രധാന പ്രശ്‌നങ്ങള്‍ക്കു കാരണമെന്നാണ് കേന്ദ്രത്തിന്റെ ആക്ഷേപം. അടുത്തിടെ കേരള സന്ദര്‍ശനത്തിനെത്തിയ അമിത് ഷാ ഇക്കാര്യം തുറന്നടിച്ചിരുന്നു. അഴിമതി ആരോപണം കൂടി ഉയര്‍ന്ന സാഹചര്യത്തില്‍ കേന്ദ്രനേതൃത്വം വാഗ്ദനം ചെയ്ത എല്ലാ കാര്യങ്ങളും സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ക്ക് നഷ്ടമായേക്കും. പാര്‍ട്ടിക്കുണ്ടായ തിരിച്ചടി രാഷ്ട്രീയമായി മറികടക്കാനുള്ള തന്ത്രങ്ങളാകും ഇന്നത്തെ സംസ്ഥാന കമ്മിറ്റി യോഗത്തിലും കോര്‍ കമ്മിറ്റി യോഗത്തിലും ചര്‍ച്ച ചെയ്യുക.
ബിജെപി നേതാക്കളുടെ മെഡിക്കല്‍ കോഴ: വാഗ്ദാനം ചെയ്ത കേന്ദ്രമന്ത്രിസ്ഥാനം നഷ്ടമാകും
Tags: BJPMedical Bribe