ന്യൂഡല്‍ഹി: നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് ഒരു വമ്പന്‍ പ്രഖ്യാപനം കൂടി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയേക്കുമെന്നു സൂചന. ജനുവരി രണ്ടാം തിയതി ലക്‌നൗവില്‍വച്ചാകും ഇതു പ്രഖ്യാപിക്കുകയെന്ന് ഒരു അന്താരാഷ്ട്ര മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കാന്‍ നരേന്ദ്ര മോദി ജനങ്ങളോട് ആവശ്യപ്പെട്ട 50 ദിവസമെന്ന സമയ പരിധി അവസാനിക്കവെയാണ് പുതിയ പ്രഖ്യാപനത്തിനു ബിജെപി സര്‍ക്കാര്‍ ഒരുങ്ങുന്നത്.
നോട്ട് പിന്‍വലിക്കലിന് ശേഷം രാജ്യത്തുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍തക്ക പ്രഖ്യാപനമായിരിക്കുമിതെന്നാണ് ബിജെപി വൃത്തങ്ങള്‍ അറിയിക്കുന്നത്. ജനുവരി രണ്ടിനു നടത്തുന്ന എല്ലാം ശരിയാക്കുമെന്നാണ് ബിജെപി വൃത്തങ്ങളെ ഉദ്ധരിച്ചു മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
ഡിസംബര്‍ 30 വരെ ഇപ്പോള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ സഹിക്കാന്‍ ജനങ്ങള്‍ തയാറാകണമെന്നും മോദി നേരത്തെ അഭ്യര്‍ഥിച്ചിരുന്നു. നേരത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്തമായി കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ രംഗത്തു വന്നിരുന്നു. ആര്‍ബിഐ നയങ്ങളിലും കേന്ദ്രസര്‍ക്കാര്‍ തീരുമാനങ്ങളിലും ദിവസേന മാറ്റം വരുത്തുകയെല്ലാതെ മോദി സര്‍ക്കാറിന് നോട്ട് വിഷയത്തില്‍ കാര്യമായൊന്നും ഇതേവരെ ചെയ്യാന്‍ സാധിച്ചിട്ടില്ല.