X
    Categories: indiaNews

നിയമസഭാ കൗണ്‍സില്‍ തെരഞ്ഞെടുപ്പ്: മോദിയുടെ വരാണസിയിലടക്കം ബിജെപി തകര്‍ന്നടിഞ്ഞു

ലഖ്നൗ: നിയമസഭാ കൗണ്‍സിലിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രിയുടെ മണ്ഡലമായ വരാണസിയില്‍ രണ്ടിടത്തും ബിജെപിക്ക് ഞെട്ടിക്കുന്ന തോല്‍വി. 10 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ബിജെപി നിയമസഭ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ഇവിടെ തോല്‍ക്കുന്നത്. രണ്ടിടത്തും സമാജ് വാദി പാര്‍ട്ടിയാണ് വിജയിച്ചത്. നേരത്തെ ആര്‍എസ്എസ് ആസ്ഥാനം നിലനില്‍ക്കുന്ന നാഗ്പൂരിലും ബിജെപി തോറ്റിരുന്നു.

വരാണസി ഡിവിഷന്‍ ഗ്രാജ്വേറ്റ് സീറ്റില്‍ എസ്പി സ്ഥാനാര്‍ത്ഥി അശുതോഷ് സിന്‍ഹയും ടീച്ചേഴ്സ് സീറ്റില്‍ ലാല്‍ബിഹാരി യാദവുമാണ് ജയിച്ചത്. 11 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ നാലിടത്ത് മാത്രമാണ് ബിജെപിക്ക് ജയിക്കാനായത്. എസ്പി മൂന്നിടത്തും സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ രണ്ടിടത്തും വിജയിച്ചു. ബിജെപിയുടെ ശക്തികേന്ദ്രങ്ങളില്‍ ജയിക്കാനായത് എസ്പിയുടെ വലിയ നേട്ടമാണ്.

വരാണസിയില്‍ നിന്നാണ് പ്രധാനമന്ത്രി മോദി രണ്ടുതവണയും തെരഞ്ഞെടുക്കപ്പെട്ടത്. 2014ല്‍ കെജരിവാളിനെ തോല്‍പ്പിച്ചപ്പോള്‍ 2019ല്‍ എസ് പി സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ചു. മോദിക്ക് മുമ്പ് ബിജെപിയിലെ മുതിര്‍ന്ന നേതാവ് മുരളീ മനോഹര്‍ ജോഷിയാണ് വാരാണസിയില്‍ നിന്ന് വിജയിച്ചത്.

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: