X

നോട്ട് തിരിച്ചടിച്ചു; എ.പി.എം.സി തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് എല്ലാ സീറ്റും നഷ്ടമായി

മുംബൈ: നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപിച്ചതിനു ശേഷം മഹാരാഷ്ട്രയിലെ പന്‍വേലില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി. കേന്ദ്ര സര്‍ക്കാറിനു കീഴിലുള്ള കര്‍ഷകരുടെ കൂട്ടായ്മയായ അഗ്രികള്‍ച്ചറല്‍ പ്രൊഡ്യുസ് മാര്‍ക്കറ്റ് കമ്മിറ്റി (എ.പി.എം.സി) യിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് എല്ലാ സീറ്റും നഷ്ടമായി.

പന്‍വേല്‍ പ്രാദേശിക എ.പി.എം.സിയില്‍ 17 സീറ്റുകളാണ് ആകെയുള്ളത്. പെസന്റ്‌സ് ആന്റ് വര്‍ക്കേഴ്‌സ് പാര്‍ട്ടി ഓഫ് ഇന്ത്യ 15 സീറ്റുകള്‍ നേടിയപ്പോള്‍ ശിവസേന, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ ഓരോ സീറ്റ് വീതം നേടി. 25 വര്‍ഷത്തിനു ശേഷമാണ് പന്‍വേല്‍ എ.പി.എം.സിയില്‍ കോണ്‍ഗ്രസിന് സീറ്റ് ലഭിക്കുന്നത്.

നോട്ട് പിന്‍വലിച്ചു കൊണ്ടുള്ള തീരുമാനം കര്‍ഷകരെയും സാധാരണക്കാരെയും ഏറെ ബുദ്ധിമുട്ടിച്ചിരുന്നു. ഇതേത്തുടര്‍ന്നുണ്ടായ സാമ്പത്തിക മാന്ദ്യം പഴം, പച്ചക്കറി മൊത്ത-ചില്ലറ വ്യാപാര രംഗത്ത് പ്രതിഫലിക്കുകയും കര്‍ഷകര്‍ക്ക് വന്‍ നഷ്ടം സംഭവിക്കുകയും ചെയ്തു.

വിജയാഹ്ലാദ പ്രകടനം നടത്തിയ പി.എസ്.പി അംഗങ്ങള്‍ നടത്തിയ കല്ലേറില്‍ ഒരു ബി.ജെ.പി പ്രവര്‍ത്തകന് പരിക്കേറ്റു.


Related

കമാന്‍ഡോ ഇല്ലാതെ വന്നാല്‍ ജനങ്ങള്‍ അമിത് ഷായെ തുണിയുരിഞ്ഞ് ഓടിക്കും

സംഘികളുടെ ആ സ്‌കിറ്റും പൊളിഞ്ഞു; ഹവ്വ കള്ളപ്പണക്കാരന്റെ മകളല്ല 

500, 1000 ‘ഡോളര്‍’ നിരോധനം; പാളിപ്പോയ ഒരു സംഘി രോദനം

ബാങ്ക് ജീവനക്കാരും മോദിക്കെതിരെ; ‘സമ്പദ് വ്യവസ്ഥ താളം തെറ്റി’

2000-ലെ ചിപ്പും നാനോ ടെക്‌നോളജിയും; സംഘ് അനുകൂല മാധ്യമപ്രവര്‍ത്തകരുടെ മണ്ടത്തരം വെളിവാക്കുന്ന വീഡിയോ പുറത്ത്

chandrika: