യുപിയില്‍നിന്ന് ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ ബിജെപി ലീഡ് ചെയ്യുന്നതായാണ് കാണാനാവുന്നത്. 100 സീറ്റ്‌ലധികം ബിജെപി ലീഡ് ഉയര്‍ത്തുമ്പോള്‍ തൊട്ടുപിറകെ സമാജ് വാദി പാര്‍ട്ടി നിലകൊള്ളുന്നുണ്ട്.
അതേസമയം 117 സീറ്റുള്ള പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി തന്നെയാണ് ആദ്യ മണിക്കൂറില്‍ മുന്നിലുള്ളത്. തൊട്ടുപിറകില്‍ കോണ്‍ഗ്രസ് ഉണ്ടെങ്കിലും പഞ്ചാബിലെ ആം ആദ്മി തരംഗം കാണാനാവുന്നുണ്ട്. പഞ്ചാബില്‍ ബിജെപിയുടെ കാര്യം വലിയ കഷ്ടമാണ്.
ഉത്തരാഖണ്ഡില്‍ 36 എന്ന മാജിക് നമ്പറുമായി ബിജെപി ബഹുദൂരം മുന്‍പിലാണ്. 70 സീറ്റ് മാത്രമുള്ള ഉത്തരാഖണ്ഡില്‍ ബിജെപിയുടെ മുന്നേറ്റം ആണ് കാണാനാവുന്നത്. തൊട്ടുപിറകില്‍ കോണ്‍ഗ്രസ് ഉണ്ട്.
പ്രതീക്ഷകള്‍ വെച്ച് ആദ്യം തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ ഗോവയില്‍ മുന്നേറ്റം ഉയര്‍ത്തി കോണ്‍ഗ്രസ്. 40 സീറ്റുകള്‍ ഉള്ള ഗോവയില്‍ 17 സീറ്റുകളില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നുണ്ട്. 14 സീറ്റുകളില്‍ ബിജെപി തൊട്ടുപിറകില്‍ ആണ്. ടിഎംസിയും മുന്നേറ്റം തുടരുകയാണ്.
മണിപ്പൂരിലെ ഫലസൂചനകളില്‍ ആദ്യ മണിക്കൂറില്‍ ബിജെപി മുന്‍തൂക്കം ഉണ്ടെങ്കിലും കോണ്‍ഗ്രസ് തൊട്ടുപിറകില്‍ ഉണ്ട്. പ്രാദേശിക പാര്‍ട്ടികളും പിറകിലായി സ്ഥാനം പിടിച്ചിട്ടുണ്ട്.