X
    Categories: indiaNews

യുപിയില്‍ ബിജെപി നേതാവ് വെടിയേറ്റു മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബിജെപി നേതാവിനെ വീടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ബിജെപി പ്രാദേശിക നേതാവും ഭാരതീയ ജനതാ യുവമോര്‍ച്ചയുടെ പ്രാദേശിക സാമൂഹ്യ മാധ്യമ നിയന്ത്രണ ചുമതലയുണ്ടായിരുന്ന നിഷാന്ത് ഗാര്‍ഗാണ് (35)കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭാര്യ സോണിയയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

നിഷാന്ത് ആത്മഹത്യ ചെയ്തതാണ് എന്നാണ് ഭാര്യ ആദ്യം നല്‍കിയ മൊഴി. എന്നാല്‍ ഇവര്‍ തമ്മിലുള്ള വഴക്കിനിടെ അയാള്‍ക്ക് തന്നെ വെടിയേറ്റു എന്നാണ് ഭാര്യ പറയുന്നത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു.

 

 

 

webdesk11: