ഉപവാസ സമരത്തിനിടെ ബി.ജെ.പി നേതാക്കള്‍ സാന്‍ഡ്‌വിച്ചും ബര്‍ഗറും കഴിക്കുന്നതിന്റെ വീഡിയോ വൈറലാകുന്നു. മഹാരാഷ്ട്രയിലെ മാവല്‍ നിയോജകമണ്ഡലത്തിലെ എംഎല്‍എ സഞ്ജയ് ഭഗഡെ, ഖഡക്‌വാല നിയോജകമണ്ഡലത്തിലെ ഭീംറാവു താപ്കിര്‍ എന്നിവരാണ് ഉപവാസ സമരം മറന്ന് സാന്‍ഡ്‌വിച്ചും ചിപ്‌സും കഴിച്ചത്. മഹാരാഷ്ട്ര മന്ത്രി ഗിരീഷ് ബാപത് പൂന കൗണ്‍സില്‍ ഹാളില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിനിടെയായിരുന്നു സംഭവം. ഉച്ചക്ക് ഒരു മണിക്ക് ഇരുവരും മുഖാമുഖം ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന്റെ വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. സംഭവം വിവാദമായതോടെ ഉപവാസ സമരത്തിലാണെന്ന കാര്യം മറന്നാണ് ഭക്ഷണം കഴിച്ചതെന്ന് പറഞ്ഞ് തടിയൂരാന്‍ നേതാക്കള്‍ ശ്രമിച്ചു. എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ ഇരുവര്‍ക്കുമെതിരെ വമ്പന്‍ ട്രോളുകളാണ് പ്രചരിക്കുന്നത്. നരേത്തെ ഉപവാസത്തിനിടെ കശുവണ്ടി കഴിച്ച ഉത്തരാഖണ്ഡിലെ ബി.ജെ.പി നേതാവ് ഹരാക് സിംഗ് റാവത്ത് വീഡിയോയും പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് രണ്ട് എം.എല്‍.എമാര്‍ കൂടി ഭക്ഷണം കഴിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നത്.
നിരാഹാരം സമരത്തിനിടെ ഭക്ഷണം കഴിച്ച് ക്യാമറക്കു മുന്നില്‍ പിടികൊടുക്കരുതെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ബി.ജെ.പി നേതൃത്വം കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ നേതാക്കള്‍ തന്നെ ഉപവാസ ദിവസം ഭക്ഷണം കഴിച്ച് ബി.ജെ.പിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.