X
    Categories: indiaNews

സ്വയരക്ഷക്കായി വീടുകളില്‍ ത്രിശൂലം സൂക്ഷിക്കണമെന്ന്; വിവാദമായി ബി.ജെ.പി നേതാവിന്റെ പ്രസംഗം

കൊല്‍ക്കത്ത: സ്വയരക്ഷക്കായി വീടുകളില്‍ ത്രിശൂലം സൂക്ഷിക്കണമെന്ന് പശ്ചിമ ബംഗാള്‍ ബി.ജെ.പി നേതാവ്. തൃണമൂല്‍ പ്രവര്‍ത്തകര്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് സമയങ്ങളില്‍ അക്രമകാരികളാകുമെന്നും ബി.ജെ.പി പ്രവര്‍ത്തകരെ സംരക്ഷിക്കാന്‍ സ്ത്രീകള്‍ വീടുകളില്‍ ത്രിശൂലം സൂക്ഷിക്കണമെന്നും മുതിര്‍ന്ന നേതാവ് രാജു ബന്ദോപാധ്യായ ആഹ്വാനം ചെയ്തു.

ജഗധാത്രി പൂജാ പരിപാടിക്കിടെയാണ് ഇയാളുടെ വിവാദ പരാമര്‍ശം. ബി.ജെ. പി എം.പി ദിലീപ് ഘോഷും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ‘തൃണമൂല്‍ കോണ്‍ഗ്രസ് ബോംബും ബുള്ളറ്റും ഉപയോഗിക്കും. സ്വയരക്ഷയ്ക്കായി നമ്മളെന്ത് ചെയ്യും? നമ്മെത്തന്നെ സംരക്ഷിക്കാനാണ് ദുര്‍ഗ്ഗ ദേവി ത്രിശൂലം തന്നത്’- ബന്ദോപാധ്യായ പറഞ്ഞു. പ്രസ്താവനക്കെതിരെ തൃണമൂല്‍ എം.എല്‍.എ തപസ് റോയ് രംഗത്തെത്തി. ബന്ദോപാധ്യായക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Test User: