ന്യൂഡല്‍ഹി: ചാണകം എല്ലാവരേയും ദോഷകരമായ രോഗങ്ങളില്‍ നിന്ന് രക്ഷിക്കുമെന്ന് രാഷ്ട്രീയ കാംധേനു ആയോഗ് (ആര്‍കെഎ) ചെയര്‍മാന്‍ വല്ലഭായ് കതിരിയ. ചാണക ഉല്‍പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ രാജ്യവ്യാപകമായി പ്രചരിക്കുന്ന കാംദെനു ദീപാവലി അഭിയാന്‍ ‘എന്ന പരിപാടിയില്‍ സംസാരിക്കവെയാണ് വല്ലഭായ് കതിരിയ ഇക്കാര്യം വ്യക്തമാക്കിയത്. റേഡിയേഷന്‍ വിരുദ്ധമായതിനാല്‍ ചാണകം എല്ലാവരെയും ദോഷകരമായ രോഗങ്ങളില്‍ നിന്ന് രക്ഷപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.
കൂടാതെ ചാണകം കൊണ്ട് ഒരു ചിപ്പും അദ്ദേഹം അനാച്ഛാദനം ചെയ്തു. ചിപ്പ് ഹാന്റ് സെറ്റ് മൊബൈല്‍ ഫോണുകളില്‍ നിന്നുള്ള റേഡിയേഷന്‍ കുറക്കുന്നുവെന്നും അദ്ദേഹം അവകാശപ്പെടുന്നു. ‘ഇത് റേഡിയേഷന്‍ കുറക്കുന്നതിന് മൊബൈല്‍ ഫോണുകളില്‍ ഉപയോഗിക്കാവുന്ന ഒരു റേഡിയേഷന്‍ ചിപ്പാണ്. ഇത് രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കപ്പെടും,’ അദ്ദേഹം പറഞ്ഞു.
ഗൗസത്വ കവാച്ച് എന്ന് പേരിട്ടിരിക്കുന്ന ചിപ്പ് ‘നിര്‍മ്മിക്കുന്നത് രാജ്‌കോട്ട് ആസ്ഥാനമായുള്ള ശ്രീജി ഗൗശാലയാണ്.