ശബരിമല സ്ത്രീ പ്രവേശനത്തിനെതിരായി നടക്കുന്ന പ്രക്ഷോഭത്തിനിടെ ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രനെയും ബി.ഗോപാലകൃഷ്ണനെയും പൊലീസ് അറസ്റ്റ് ചെയ്തു. നിരോധനാജ്ഞ ലംഘിക്കാന്‍ വടശ്ശേരിക്കരയില്‍ എത്തിയ ശോഭാ സുരേന്ദ്രനേയും ഒപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് പോരെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ശബരിമലയിലേക്ക് യുവതികളെ പ്രവേശിപ്പിക്കരുതെന്നാവശ്യപ്പെട്ട് റോഡ് ഉപരോധിച്ചതിനാണ് ബി.ജെ.പി നേതാവ് പോലീസ് അറസ്റ്റു ചെയ്തത്.
ഇന്ന് രാവിലെ സന്നിധാനത്തേക്ക് പുറപ്പെട്ട യുവതികള്‍ നടപ്പന്തലില്‍ എത്തിയതോടെയാണ് ഗോപാലകൃഷ്ണന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം ബി.ജെ.പി പ്രവര്‍ത്തകര്‍ റോഡ് തടഞ്ഞ് സമരം ചെയ്തത്. എരുമേലി മണ്ഡലം പ്രസിഡന്റ് അജിയുള്‍പ്പെടെ നിരവധി പേരെയാണ് പൊലീസ് അറസ്റ്റു ചെയ്തു നീക്കിയത്.
ഇന്നലെയും നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധിച്ച ബിജെപി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നിരോധനാജ്ഞ ലംഘിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള ഇന്നലെ പ്രഖ്യാപിച്ചിരുന്നു.