ബിജെപി നേതാവിനെ കാണാതായ സംഭവത്തില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബിജെപി നേതാവായ സനാ ഖാനെ ഭര്‍ത്താവ് അമിത് സാഹു കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു. 10 ദിവസം മുമ്പാണ് യുവതിയെ കാണാതായത്. അമിത് സാഹു സംഭവത്തില്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്.
നാഗ്പൂര്‍ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. സനയുടെ മൃതദേഹം നദിയില്‍ തള്ളിയെന്നാണ് അമിത് അറിയിച്ചിരുന്നത്. അതേസമയം, മൃതദേഹം ഇതുവരെ കണ്ടെത്താനായിട്ടില്ല. കേസില്‍ അമിത്തിനൊപ്പം മറ്റൊരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.