X
    Categories: CultureNewsViews

തൃണമൂല്‍ എം.എല്‍.എയുടെ കൊലപാതകം: ബി.ജെ.പി എം.എല്‍.എക്കെതിരെ കേസ്

കൊല്‍ക്കത്ത: തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് എം​.എ​ൽ​.എ സ​ത്യ​ജി​ത്ത് ബി​ശ്വാ​സ് വെ​ടി​യേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തി​ൽ ബി​.ജെ​.പി നേ​താ​വ് മു​കുൾ റോ​യ്ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ല്‍ ബി.​ജെ.​പി​യാ​ണെ​ന്ന് തൃ​ണ​മൂ​ല്‍ ആ​രോ​പി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് പോ​ലീ​സി​ന്‍റെ ന​ട​പ​ടി. മ​മ​ത ബാ​ന​ർ​ജി​യു​മാ​യു​ള്ള അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ളെ തു​ട​ർ​ന്ന് തൃ​ണ​മൂ​ൽ വി​ട്ട് ബി​ജെ​പി​യി​ൽ എ​ത്തി​യ നേ​താ​വാ​ണ് മു​കു​ൾ റോ​യ്. യു.​പി​.എ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യി​രു​ന്നു അ​ദ്ദേ​ഹം. 

അ​തേ​സ​മ​യം, ബി​ശ്വാ​സി​നെ ക​രു​തി​ക്കൂ​ട്ടി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നുവെന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. ജ​യ്പാ​ല്‍​ഗു​രി​യി​ലെ ഭു​ല്‍​ബാ​രി​യി​ല്‍ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. സ​ര​സ്വ​തി പൂ​ജ ആ​ഘോ​ഷ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​ജ്ഞാ​ത​ൻ നി​റ‍​യൊ​ഴി​ച്ച​ത്. പോയിന്റ് ബ്ലാങ്കില്‍നിന്നാണ് അക്രമി അദ്ദേഹത്തിനെതിരെ നിരവധി തവണ നിറയൊഴിച്ചത്. വെടിവെപ്പില്‍ ഗുരുതരമായി പരിക്കേറ്റ ബിശ്വാസിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നാ​ദി​യ ജി​ല്ല​യി​ലെ കൃ​ഷ്ണ​ഗ​ഞ്ച് മ​ണ്ഡ​ല​ത്തി​ലെ എം​എ​ൽ​എ​യാ​ണ് ബി​ശ്വാ​സ്. 

ചന്ദ്രിക വെബ് ഡെസ്‌ക്‌: