ലക്‌നൗ: യു.പിയിലെ ബി.ജെ.പി സര്‍ക്കാര്‍ മുസ്‌ലിംകളെ ലക്ഷ്യമിടുകയാണെന്ന് ബി.എസ്.പി നേതാവ് മായാവതി. ബുള്‍ഡോസര്‍ ഉപയോഗിച്ച് വീടുകള്‍ നശിപ്പിക്കുന്നത് അന്യായവും നിയമവിരുദ്ധവുമാണ്. ഈ വിഷയം കോടതികള്‍ ശ്രദ്ധിക്കണം.
പ്രവാചകനിന്ദ നടത്തിയ നുപൂര്‍ ശര്‍മയെയും നവീന്‍ ജിന്‍ഡാലിനെയും ഉടന്‍ അറസ്റ്റ് ചെയ്യണം. ഭയത്തിന്റെയും ഭീകരതയുടെയും അന്തരീക്ഷം സൃഷ്ടിക്കുന്നതിനും പ്രതിഷേധങ്ങളെ തകര്‍ക്കുന്നതിനും ബുള്‍ഡോസറുകള്‍ ഉപയോഗിക്കുകയാണ്. തെറ്റായ ഈ നടപടി കോടതി തിരിച്ചറിയണം. നിയമം നോക്കുകുത്തിയാക്കി സര്‍ക്കാര്‍ നിരപരാധികളെ തകര്‍ക്കുകയാണ് അവര്‍ പറഞ്ഞു.