വയനാട് എം.പി പ്രിയങ്ക ഗാന്ധിക്കെതിരെ സെക്‌സിസ്റ്റ് പരാമര്‍ശവുമായി ബി.ജെ.പി മുന്‍ എം.പിയും സ്ഥാനാര്‍ഥിയുമായ രമേശ് ബിധുരി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു ബി.ജെ.പി നേതാവിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം. ഡല്‍ഹി തെരഞ്ഞെടുപ്പില്‍ കല്‍ക്കാജിയില്‍ നിന്നാണ് ബിധുരി മത്സരിക്കുന്നത്. താന്‍ വിജയിച്ചാല്‍ കല്‍ക്കാജിയിലെ റോഡുകള്‍ പ്രിയങ്ക ഗാന്ധിയുടെ കവിളുകള്‍ പോലെ മനോഹരമാക്കുമെന്നായിരുന്നു ബിധുരിയുടെ വിവാദ പരാമര്‍ശം. വിവാദ പ്രസ്താവനയില്‍ ബിധുരി മാപ്പു പറയണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
സ്ത്രീ വിരുദ്ധപാര്‍ട്ടിയാണ് ബി.ജെ.പിയെന്നും ഒരു ജനപ്രതിനിധിയില്‍ നിന്ന് ഇത്തരത്തിലുള്ള വാക്കുകള്‍ കേള്‍ക്കുന്നത് ലജ്ജാകരവുമാണെന്നുമായിരുന്നു ഇതിന് കോണ്‍ഗ്രസിന്റെ മറുപടി. ഇതാണ് ബി.ജെ.പിയുടെ യഥാര്‍ഥ മുഖം ബിധുരിയുടെ വാക്കുകള്‍ അയാളുടെ മനോനിലയാണ് സൂചിപ്പിക്കുന്നതെന്നും കോണ്‍ഗ്രസന്‍വക്താവ് സുപ്രിയ ശ്രീനതെ വിമര്‍ശിച്ചു.
ബിധുരിക്കെതിരെ എ.എ.പി നേതാവും രാജ്യസഭ എം.പിയുമായ സഞ്ജയ് സിങ്ങും രംഗത്തുവന്നു. ”ഇത് ബി.ജെ.പിയുടെ സ്ഥാനാര്‍ഥി, അദ്ദേഹത്തിന്റെ വാക്കുകള്‍ ശ്രദ്ധിക്കൂ…ഇങ്ങനെയാണ് ബി.ജെ.പി സ്ത്രീകളെ ആദരിക്കുന്നത്. ഇത്തരം നേതാക്കളുടെ കൈകളില്‍ ഡല്‍ഹിയിലെ സ്ത്രീകളുടെ സുരക്ഷ? എങ്ങനെയായിരിക്കും.?”-സഞ്ജയ് സിങ് എക്‌സില്‍ കുറിച്ചു.
മാധ്യമങ്ങള്‍ക്ക് മുന്നില്‍ തന്റെ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നുവെന്നാണ് ബിധുരി പ്രതികരിച്ചത്. മുമ്പൊരിക്കല്‍ ബിഹാറിലെ റോഡുകള്‍ ഹേമമാലിനിയുടെ കവിളുകള്‍ പോലെയാക്കുമെന്ന് ലാലു പ്രസാദ് യാദവ് പറഞ്ഞ കാര്യവും ബിധുരി ചൂണ്ടിക്കാട്ടി. ”ഇന്ന് അവര്‍ (കോണ്‍ഗ്രസ്) പ്രസ്താവനയില്‍ വേദനിക്കുന്നുവെങ്കില്‍, ഹേമാജിയുടെ കാര്യമോ? പ്രശസ്ത നായികയായ അവര്‍ സിനിമകളിലൂടെ ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തിയിട്ടുണ്ട്. ലാലു പറഞ്ഞതും ഇതുതന്നെയല്ലേ”-ബിധുരി ചോദിച്ചു.
ഹേമ മാലിനി സ്ത്രീയല്ലേയെന്നായിരുന്നു പ്രിയങ്കക്കെതിരായ സെക്‌സിസ്റ്റ് പരാമര്‍ശത്തോടുള്ള ബിധുരിയുടെ മറുപടി. മാത്രമല്ല, പ്രിയങ്കയേക്കാള്‍ ഒരുപടി മുന്നിലാണ് അവരെന്നും ബിധുരി അവകാശപ്പെട്ടു. കല്‍ക്കാജിയില്‍ ഡല്‍ഹി മുഖ്യമന്ത്രി അതിഷിയെ ആണ് ബിധുരി നേരിടുക. ത്രികോണ മത്സരത്തില്‍ കോണ്‍ഗ്രസിന്റെ അല്‍ക ലാംപയും രംഗത്തുണ്ട്.