കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ബി.ജെ.പി മുതിര്‍ന്ന നേതാവ് ജയപ്രകാശ് മജുംദാര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. നസ്റുല്‍ മഞ്ചയില്‍ നടന്ന പരിപാടിയില്‍ മുഖ്യമന്ത്രിയും പാര്‍ട്ടി അധ്യക്ഷയുമായ മമത ബാനര്‍ജിയുടെ സാന്നിധ്യത്തിലാണ് മജുംദാറിന്റെ തൃണമൂല്‍ പ്രവേശനം.
മുതിര്‍ന്ന തൃണമൂല്‍ നേതാവ് ഫിര്‍ഹാദ് ഹക്കിം പതാക കൈമാറി. മജുംദാറിനെ തൃണമൂല്‍ സംസ്ഥാന വൈസ് പ്രസിഡന്റായി നിയമിച്ചതായി മമത അറിയിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ ബി.ജെ.പി നേതൃത്വവുമായി മജൂംദാര്‍ ഇടഞ്ഞിരുന്നു. തുടര്‍ന്ന് ജനുവരിയില്‍ അദ്ദേഹത്തെ സസ്പെന്റ് ചെയ്തിരുന്നു. ബി. ജെ.പി ഐടി സെല്‍ അധ്യക്ഷന്‍ അമിത് മാളവ്യയ്ക്കെതിരെ വിവാദ പ്രസ്താവന നടത്തിയെന്നാണ് മജുംദാറിനെതിരെയുള്ള ആരോപണം.