X

മഹിളാ മോര്‍ച്ച നേതാവിന് അശ്ലീലസന്ദേശം; ബിജെപി സംസ്ഥാന നേതാവിനെ പുറത്താക്കി

തിരുവനന്തപുരം: മൊബൈല്‍ ഫോണിലൂടെ മഹിളാ മോര്‍ച്ച നേതാവിന് അശ്ലീലസന്ദേശങ്ങള്‍ അയച്ച ബിജെപി സംസ്ഥാന നേതാവിനെതിരെ നടപടി. യുവതിയുടെ ഭര്‍ത്താവ് ബിജെപി സംസ്ഥാന, ജില്ലാ നേതാക്കള്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബിജെപി മധ്യമേഖല സംഘടന സെക്രട്ടറി കാശിനാഥിനെതിരെ നടപടി സ്വീകരിച്ചത്. ഇയാളെ ഔദ്യോഗിക ചുമതലകളില്‍ നിന്ന് നീക്കി.

പാര്‍ട്ടി തലത്തില്‍ നടത്തിയ അന്വേഷണത്തില്‍ സംസ്ഥാന നേതാവ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. ആലപ്പുഴയില്‍ ചേര്‍ന്ന ബിജെപി സംസ്ഥാന കമ്മിറ്റിയിലാണ് മധ്യമേഖല സംഘടനാ സെക്രട്ടറി സ്ഥാനത്തു നിന്ന് ഇയാളെ ഒഴിവാക്കിയത്.

സമ്പര്‍ക്കം എന്ന പേരില്‍ ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ഇയാള്‍ മഹിളാ മോര്‍ച്ച നേതാവിനെ വിളിക്കാറുണ്ടായിരുന്നു. തുടര്‍ന്ന് വീഡിയോ ചാറ്റിനുള്ള ആപ്പായ ഐ.എം.ഒ ഉപയോഗിച്ച് സന്ദേശമയക്കുകയായിരുന്നു.

ഇത് ശ്രദ്ധയില്‍പ്പെട്ട ഭര്‍ത്താവ് യുവതിയെ കൊട്ടാരക്കരയിലെ വീട്ടിലേക്ക് മാറ്റി. എന്നാല്‍ യുവതിയെ നാട്ടില്‍ തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ആലുവ മണ്ഡലം ഭാരവാഹിയുടെ നേതൃത്വത്തില്‍ ഭര്‍ത്താവിനെ ഭീഷണിപ്പെടുത്തുകയും വീടുകയറി ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തതായി കൈരളി ഡൂള്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഇതിനു പിന്നാലെയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരിട്ട് പരാതി നല്‍കിയത്.
ആലുവ സ്വദേശിയായ കാശിനാഥ് എ.ബി.വി.പി മുന്‍ സംസ്ഥാന നേതാവാണ്.

chandrika: