X

ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്‍ തോറ്റു

തൃശ്ശൂര്‍: കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ത്ഥിയും ബിജെപി സംസ്ഥാന വക്താവുമായ ബി. ഗോപാലകൃഷ്ണന്‍ തോറ്റു. ബിജെപി കോട്ടയായ കുട്ടന്‍കുളങ്ങര ഡിവിഷനില്‍നിന്നാണ് ഗോപാലകൃഷ്ണന്‍ പരാജയപ്പെട്ടത്. ബിജെപിയുടെ സിറ്റിങ് സീറ്റായിരുന്നു ഇത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി എ.കെ സുരേഷ് ആണ് ഗോപാലകൃഷ്ണനെ പരാജയപ്പെടുത്തിയത്. 200ഓളം വോട്ടുകള്‍ക്കാണ് ഗോപാലകൃഷ്ണന്‍ പരാജയപ്പെട്ടത്.

അതേസമയം, പിടിഎ റഹീം എംഎല്‍എയുടെയും കാരാട്ട് റസാഖ് എംഎല്‍എയുടെയും വാര്‍ഡില്‍ എല്‍ഡിഎഫിന് തോല്‍വി. മുസ്‌ലിം ലീഗിന്റെ സ്ഥാനാര്‍ത്ഥികളാണ് ഇവിടെ വിജയിച്ചത്.
മന്ത്രി കെ ടി ജലീലിന്റെ വാര്‍ഡില്‍ മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥി 76 വോട്ടിനു വിജയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഗ്രാമപഞ്ചായത്തിലും മുനിസിപ്പാലിറ്റികളിലും യുഡിഎഫ് മുമ്പില്‍. ഗ്രാമപ്പഞ്ചായത്തില്‍ 71 ഇടത്താണ് യുഡിഎഫ് മുമ്പില്‍ നില്‍ക്കുന്നത്. 69 ഇടത്ത് എല്‍ഡിഎഫ് മു്മ്പിട്ടു നില്‍ക്കുന്നു. നഗരസഭയില്‍ 39 ഇടത്ത യുഡിഎഫാണ് മുമ്പില്‍. 31 ഇടത്താണ് എല്‍ഡിഎഫ് മുമ്പില്‍.

കൊച്ചി കോര്‍പറേഷനില്‍ യുഡിഎഫ് 13 ഇടത്ത് മുമ്പിട്ടു നില്‍ക്കുന്നു. കൊച്ചിയിലെ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥി വേണുഗോപാല്‍ ഒരു വോട്ടിന് തോറ്റു.

 

 

Test User: