X

കോവിഡ് ബാധിച്ച് മരിച്ച ദമ്പതികളുടെ സ്വത്ത് തട്ടിയെടുത്തു; ബിജെപി നേതാവും മക്കളും അറസ്റ്റില്‍

ഡെറാഢൂണ്‍: കോവിഡ് ബാധിച്ച് മരിച്ച വയോധിക ദമ്പതികളുടെ സ്വത്ത് തട്ടിയെടുത്ത കേസില്‍ ഉത്തരാഖണ്ഡിലെ ബിജെപി വനിതാ നേതാവും മക്കളും അറസ്റ്റില്‍. മഹിള മോര്‍ച്ച സംസ്ഥാന സെക്രട്ടറി റീന ഗോയലും രണ്ട് ആണ്‍മക്കളും മറ്റൊരാളുമാണ് അറസ്റ്റിലായത്. മരിച്ചവരുടെ ബന്ധുവിന്റെ പരാതിയിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

വയോധിക ദമ്പതിമാരുടെ മരണത്തിന് പിന്നാലെയാണ് ഇവരുടെ ഉടമസ്ഥതയിലുണ്ടായിരുന്ന കോടികള്‍ വിലവരുന്ന വസ്തുവകകള്‍ റീന ഗോയലും മക്കളും കൈയേറിയത്. ഏപ്രിലിലാണ് വയോധിക ദമ്പതികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഭാര്യ സുശീല മിത്തല്‍ മെയ് രണ്ടിനും ഭര്‍ത്താവ് ജൂണ്‍ ആറിനുമാണ് മരിച്ചത്. ഇവരുടെ മകന്‍ നേരത്തെ മരിച്ചിരുന്നു. മരിച്ച ദമ്പതിമാരുടെ കുടുംബാംഗങ്ങള്‍ യു.എസിലാണ് താമസം. ഈ സാഹചര്യം മുതലെടുത്താണ് പൂട്ടിക്കിടന്ന വീടും സ്ഥലവും മറ്റും ബലംപ്രയോഗിച്ച് തുറന്ന് പ്രതികള്‍ കൈയേറിയത്.

ദമ്പതിമാരുടെ കുടുംബാംഗമായ സുരേഷ് മഹാജന്‍ എന്നയാള്‍ ഇമെയിലിലൂടെ പരാതി നല്‍കിയപ്പോഴാണ് സംഭവം പൊലീസ് അറിയുന്നത്. തുടര്‍ന്ന് കേസെടുത്ത് അന്വേഷണം നടത്തുകയും നാല് പ്രതികളെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

 

Test User: