ന്യൂഡല്‍ഹി: അഭയാര്‍ത്ഥികളായി എത്തിയ റോഹിന്‍ക്യന്‍ മുസ്‌ലിംകള്‍ താമസിച്ചിരുന്ന ക്യാമ്പിന് തീയിട്ടത് തങ്ങളാണെന്ന് തുറന്ന് സമ്മതിച്ച് ബി.ജെ.പി യുവനേതാവ് രംഗത്ത്. ബി.ജെ.പിയുടെ യുവജന വിഭാഗമായ ഭാരതീയ ജനത യുവമോര്‍ച്ച നേതാവ് മനീഷ് ചണ്ഡേലയാണ് ഇക്കാര്യം സമ്മതിച്ചത്. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് മനീഷ് ചണ്ഡേല പ്രതികരിച്ചത്.
ഡല്‍ഹിയിലെ കാളിന്ദി കുഞ്ച് മേഖലയിലെ ക്യാമ്പുകള്‍ക്കാണ് തീ വെച്ചത്.
‘ശരിയാണ് ഞങ്ങള്‍ റോഹിന്‍ക്യന്‍ തീവ്രവാദികളുടെ വീടുകള്‍ കത്തിച്ചു’ ഇതായിരുന്നു മനീഷ് ചണ്ഡേലയുടെ ട്വീറ്റ്.
അഭയാര്‍ത്ഥി ക്യാമ്പ് കത്തിനശിച്ചതോടെ അഭയാര്‍ത്ഥികള്‍ക്ക് അവരുടെ തിരിച്ചറിയല്‍ രേഖയും യു.എന്‍ അനുവദിച്ച പ്രത്യേക വിസയും നഷ്ടപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തു.
തീപിടിത്തമുണ്ടായതിനു തൊട്ടുപിന്നാലെ ഈ മാസം 15ന് പുലര്‍ച്ചെ 2.16നും ഏപ്രില്‍ 16ന് 5.42നും ചണ്ഡേല നടത്തിയ ട്വീറ്റും ഓള്‍ ഇന്ത്യ മുസ്‌ലിം മജ്‌ലിസ് മുഷാവറ (എഐഎംഎംഎം) ഡല്‍ഹി പൊലീസ് കമ്മീഷണര്‍ അമൂല്യ പട്‌നായികിന് നല്‍കിയ പരാതിയില്‍ പറയുന്നു.
ട്വീറ്റുകള്‍ വിവാദമായതോടെ ട്വിറ്റര്‍ അക്കൗണ്ട് പിന്നീട് ഡിലീറ്റ് ചെയ്ത നിലയിലാണ്.